തൃശൂർ: തൃശൂരിൽ അതിരപ്പിള്ളിയിൽ കനത്ത മഴ. രാത്രി നാല് മണിക്കൂർ തുടർച്ചയായി മഴ പെയ്തു. കനത്തമഴയുടെ പശ്ചാത്തലത്തിൽ അതിരപ്പള്ളിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. മഴയിൽ അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ തോടിൽ നിന്നും റോഡിലേക്ക് വെള്ളം കയറി ചൂഴിൽമേട് ഭാഗത്താണ് വെള്ളക്കെട്ട് ഉണ്ടായത്. ഇതിനെ തുടർന്ന് മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കെഎസ്ആർടിസി ബസ് അടക്കം വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ഗതാഗതം […]