തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ അടിപിടിയുണ്ടായത് അറിഞ്ഞെത്തിയ പോലീസുകാരില്‍ ഒരാളെ മകന്‍ കടിച്ചുപരിക്കേല്‍പിച്ചു. തുടര്‍ന്ന് ഇയാളെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് രേഖപ്പെടുത്തി. വിഴിഞ്ഞം കരയടിവിളയില്‍ ഷിബിനാ(28)ണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. കണ്ണനെയാണ് ഷിബിന്‍ തോളില്‍ കടിച്ചു പരിക്കേല്‍പ്പിച്ചത്. വീട്ടില്‍ ഷിബിനും അച്ഛനുമായി അടിപിടിയുണ്ടായി. പിന്നാലെ വിഴിഞ്ഞം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുളള പോലീസ് സംഘം ഇവിടേക്കെത്തി. തുടര്‍ന്ന് യുവാവിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കവെ പോലീസുകാരന്റെ തോളില്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.
The post കുടുംബവഴക്കിനെ തുടർന്ന് അച്ഛനും മകനും തമ്മിൽ അടിപിടി; പിടിച്ചുമാറ്റിയ പോലീസുകാരനെ കടിച്ച് മകൻ appeared first on Express Kerala.