വിഴിഞ്ഞം: കുടുംബവഴക്കിനെ തുടർന്ന് അച്ഛനും മകനും തമ്മിൽ പൊരിഞ്ഞ അടിപിടി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാരിൽ ഒരാളെ മകൻ കടിച്ചുപരുക്കേൽപിച്ചു. പിന്നാലെ ഇയാളെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ വിഴിഞ്ഞം കരയടിവിളയിൽ ഷിബിനാ(28)ണ് അറസ്റ്റിലായത്. ഷിബിൻ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ കണ്ണനെയാണ് ഷിബിൻ തോളിൽ കടിച്ചു പരുക്കേൽപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. വീട്ടിൽ ഷിബിനും അച്ഛനുമായി വീട്ടിൽവച്ചു അടിപിടിയുണ്ടായി. സംഭവമറിഞ്ഞ് വിഴിഞ്ഞം എസ്എച്ച്ഒയുടെ നേതൃത്വത്തിലുളള പോലീസ് […]