
രക്ഷാബന്ധനില്‍ സഹോദരി പ്രിയ സോദരന്റെ കൈത്തണ്ടയില്‍ രാഖി കെട്ടുമ്പോള്‍ മനസ്സുകളുടെ ഇഴയടുപ്പം കൂടിയാണ് സുദൃഢമാകുന്നത്. വാത്സല്യനിറവോടെ എക്കാലവും താന്‍ തുണയായുണ്ടാകുമെന്ന സഹോദരന്റെ ഉറപ്പിന്റെ സാക്ഷ്യവുമാണ് രാഖി. അത്യുത്സാഹത്തോടെയാണ് സഹോദരങ്ങള്‍ ഈ ദിവസം ആഘോഷപൂര്‍ണമാക്കുന്നത്. ഈ മധുരമനോഹര വേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍.
- സ്‌നേഹ-വാത്സല്യ നിറവോടെ മനസ്സുകള്‍ ചേര്‍ത്തുകെട്ടാം ; ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍
- കനിവും കരുണയും ഇഴകളാക്കി ചേര്‍ത്തുകെട്ടാം ഹൃദയങ്ങള്‍ ; സ്‌നേഹം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍
- ഏറെ വാത്സല്യപൂര്‍ണവും സുദൃഢവുമാകട്ടെ സഹോദരബന്ധം ; ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍
- സ്‌നേഹം കൊണ്ട് ബന്ധിതമാകാം, വാത്സല്യം കൊണ്ട് ഇഴകള്‍ പാകാം ; ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍
- സ്‌നേഹത്തിന്റെ ഇഴകള്‍ കൊണ്ട് മനസ്സുകള്‍ ചേര്‍ത്തുകെട്ടാം ; ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍
- വാത്സല്യത്തിന്റെ നൂലിഴകളാല്‍ ഹൃദയങ്ങള്‍ ചേര്‍ത്തുകെട്ടാം ; സ്‌നേഹം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍
- സ്‌നേഹത്തിന്റെ സുവര്‍ണരാഖിയാല്‍ ചേര്‍ത്തുകെട്ടാം മനസ്സുകള്‍ ; ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍
- കരുതലിന്റെ വാത്സല്യ ഇഴയാണ് സ്‌നേഹരാഖി ; ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍
- എന്നെന്നും സ്‌നേഹത്തോടെ കാക്കാമെന്ന ഉറപ്പാണ് രാഖി ; വാത്സല്യസമ്പൂര്‍ണമായ രക്ഷാബന്ധന്‍ ആശംസകള്‍
- ഈ പുണ്യനൂല്‍ കൈത്തണ്ടയില്‍ കോര്‍ക്കുമ്പോള്‍ പരസ്പരം കനിവും കരുതലും സുദൃഢമാകുന്നു ; ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍
- ഐക്യം സുദൃഢമാക്കും സ്‌നേഹനൂലാണ് രാഖി ; സ്‌നേഹവാത്സല്യ സമ്പൂര്‍ണമായ രക്ഷാബന്ധന്‍ ആശംസകള്‍
- സ്‌നേഹോഷ്മളമായ കരുതലുമായി ചേര്‍ന്നുനില്‍ക്കാം എന്നെന്നും ; പ്രിയ സോദരിക്ക് ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍
- വാത്സല്യനിറവോടെ ചേര്‍ന്നുനില്‍ക്കാം എന്നെന്നും ; പ്രിയ സോദരന് ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍
- ചാര്‍ത്താം സ്‌നേഹക്കരുതലിന്റെ സുവര്‍ണനൂലിഴ ; പ്രിയ സോദരന് ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍
- കോര്‍ക്കാം വാത്സല്യക്കനിവിന്റെ വര്‍ണനൂലിഴ ; പ്രിയ സോദരിക്ക് ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍