ദുബായ്: ട്രാഫിക് പിഴകൾക്ക് ഇളവ് ലഭിക്കുമെന്ന പോലീസിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് പോലീസിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ചാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചാരണം നടന്നത്.
മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് പ്രതികൾ പിഴ ഇളവ് നൽകിയിരുന്നത്. ട്രാഫിക് പിഴയുള്ളവർ ബന്ധപ്പെടുമ്പോൾ മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മുഴുവൻ പിഴയും പ്രതികൾ അടയ്ക്കും. ശേഷം ട്രാഫിക് ഫൈൻ ഉള്ളവരിൽ നിന്നു പകുതി പണം ഈടാക്കും.
Also Read:
മുഴുവൻ പണവും അടച്ചതിനാൽ ട്രാഫിക് ഫയലിൽ നിന്ന് ഫൈൻ അപ്രത്യക്ഷമാകുന്നതോടെ പ്രതികളുടെ വിശ്വാസ്യത വർധിക്കും. തെറ്റായ പ്രചാരണം മാത്രമല്ല, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുമാണ് ഇവർ നടത്തുന്നത്. ഇവരുമായി ചേർന്ന് ഇടപാടു നടത്തുന്നവരെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കൂട്ടുപ്രതികളാക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.
The post ദുബായ് പോലീസിന്റെ പേരിൽ വ്യാജ പ്രചാരണം; സംഘത്തെ പിടിക്കൂടി പോലീസ് appeared first on Express Kerala.