കുവൈത്ത്: കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് കണ്ടെത്തി. കുവൈത്തിലെ ഹവല്ലി, സൽമിയ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒരു മയക്കുമരുന്ന് മാഫിയ സംഘത്തയാണ് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ പിടികൂടിയത്. വിപുലമായ നിരീക്ഷണങ്ങൾക്കും രഹസ്യാന്വേഷണങ്ങൾക്കും ശേഷം ലഹരിവസ്തുക്കൾ കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് രണ്ട് പ്രവാസികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം സംഭവത്തിൽ ഒരു കുവൈത്തി പൗരനും ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിലവിൽ രാജ്യത്തിന് പുറത്താണ്. ഓപ്പറേഷനിൽ ഏകദേശം 30 കിലോഗ്രാം കഞ്ചാവ്, 500 ഗ്രാം ക്രിസ്റ്റൽ മെത്ത്, 150 ഗ്രാം കറുപ്പ്, 50 ഗ്രാം രാസവസ്തുക്കൾ, 10 ഗ്രാം ഹെറോയിൻ, അഞ്ച് മെത്തഡോൺ ഗുളികകൾ, മൂന്ന് ഇലക്ട്രോണിക് തുലാസുകൾ എന്നിവയാണ് അധികൃതർ പിടിച്ചെടുത്തത്. കേസിൽ ഉൾപ്പെട്ട കുവൈത്തി പൗരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ അറസ്റ്റിലായ പ്രവാസികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
The post കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട; പ്രവാസികൾ പിടിയിൽ appeared first on Express Kerala.