വാഷിങ്ടൻ: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്കെതിരെ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ യുഎസിനു തന്നെ പാരയാകുമെന്ന് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. ട്രംപിന്റെ ഈ നടപടി ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും യുഎസിനെതിരെ ഈ മൂന്നു രാജ്യങ്ങളും ഒന്നിച്ചാൽ അത് ഇരട്ടി ദോഷം ചെയ്യുമെന്നും ജോൺ ബോൾട്ടൻ പറഞ്ഞു. ‘‘തീരുവ വർധന യുഎസിനെ സംബന്ധിച്ചിടത്തോളം ‘ഏറ്റവും മോശം ഫലം’ ആണ് നൽകുന്നത്. റഷ്യയിൽനിന്നും ചൈനയിൽനിന്നും ഇന്ത്യയെ അകറ്റാനായി യുഎസ് പതിറ്റാണ്ടുകളായി ശ്രമിക്കുകയാണ്. […]