ടോക്കിയോ: ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നെന്ന് റിപ്പോർട്ട്. ശനിയാഴ്ച രാവിലെ തെക്കൻ ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിലാണ് ഇക്കുറി ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ എഫ്-35ബി ലൈറ്റ്‌നിംഗ് -2 യുദ്ധവിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തിയതെന്ന് ജാപ്പനീസ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തി 22 ദിവസത്തിന് ശേഷം തിരിച്ചുപോയത്. റോയൽ നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിലെ വിമാനം, ജപ്പാൻ-യുഎസ്-യുകെ സംയുക്ത അഭ്യാസത്തിൽ […]