
ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രവിജയം കുറിച്ചുകൊണ്ട് ഇന്ത്യൻ വനിതാ ടീം ടി20 പരമ്പര സ്വന്തമാക്കി. നിർണ്ണായകമായ മൂന്നാം മത്സരത്തിൽ ഓസീസിനെ 17 റൺസിന് തകർത്താണ് ഇന്ത്യ പരമ്പര ജേതാക്കളായത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യ കൈക്കലാക്കി. നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഓസ്‌ട്രേലിയയിൽ ഒരു ടി20 പരമ്പര നേടാൻ ഇന്ത്യയ്ക്ക് സാധിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ദാനയുടെയും ജെമീമ റോഡ്രിഗസിന്റെയും അർധസെഞ്ച്വറി കരുത്തിൽ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മന്ദാന 55 പന്തിൽ 82 റൺസും ജെമീമ 46 പന്തിൽ 59 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു.
Also Read: റൺവേട്ടയിൽ പാക് താരം ഒന്നാമത്; ഇഷാൻ കിഷനും സൂര്യയും ആദ്യ പത്തിൽ!
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമേ നേടാനായുള്ളൂ. 57 റൺസെടുത്ത ആഷ്‌ലി ഗാർഡ്നർ മാത്രമാണ് ഓസീസ് നിരയിൽ പൊരുതിയത്. ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ചരണി ബൗളിംഗിൽ തിളങ്ങി.
The post കംഗാരുപ്പടയെ വീഴ്ത്തി സ്മൃതിയും സംഘവും; 10 വർഷത്തിന് ശേഷം ഓസീസ് മണ്ണിൽ ഇന്ത്യയ്ക്ക് ടി20 പരമ്പര! appeared first on Express Kerala.









