ധാക്ക: ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ പുനഃക്രമീകരണത്തിനുള്ള ആദ്യ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു. താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നുദിവസം പൂർത്തിയാകുമ്പോഴാണ് നടപടി. രണ്ടുമാസം മുൻപാണ് ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ നിർത്തിവെച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിന് ബിഎൻപി സർക്കാർ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഒരു മുതിർന്ന ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥൻ പറഞ്ഞതിന് ഒരു ദിവസം […]







