
കോഴിക്കോട്: കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണ് അപകടം. അപകടത്തിൽ തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തോരായിക്കടവ് പാലത്തിന്റെ മധ്യഭാഗത്തെ കോൺക്രീറ്റ് ഉൾപ്പെടെ തകർന്ന് ബീം താഴേക്ക് പതിക്കുകയുമായിരുന്നു. കൊയിലാണ്ടി-ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവ് പാലം, പൂക്കാട്-അത്തോളി തീരങ്ങളെയും യോജിപ്പിക്കുന്നു. 23.82 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന പാലത്തിന് 265 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണുള്ളത്. മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പി.എം.ആർ. കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്ത് നടത്തുന്നത്. പാലം തകർന്ന് വീണതിന്റെ കാരണം അന്വേഷിച്ച് കരാർ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
The post കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു appeared first on Express Kerala.









