
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) 2026 സീസണിലേക്കുള്ള താരലേലത്തിനുള്ള ചുരുക്കപട്ടികയായി. 1390 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് 350 പെരെയാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 240 ഭാരത താരങ്ങളും 110 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. അടുത്ത ചൊവ്വാഴ്‌ച്ച അബു ദാബിയിലാണ് ലേലം.
2026 മാര്‍ച്ചില്‍ ആരംഭിക്കുന്ന വരും സീസണ്‍ ഐപിഎല്ലില്‍ നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടിക ഇതിനോടകം എല്ലാ ടീമുകളും നിശ്ചയിച്ചു കഴിഞ്ഞു. ഇനി ബാക്കിയുള്ള ഒഴിവുകള്‍ നികത്താന്‍ പുതിയ താരങ്ങളെ ലേലത്തിലൂടെ കണ്ടത്തലാണ് അടുത്ത ചൊവ്വാഴ്‌ച്ച ദുബായില്‍ നടക്കുക. എല്ലാ ടീമിലും കൂടി ആകെ 77 താരങ്ങള്‍ക്കാണ് ഇനി അവസരം ലഭിക്കുക. അതില്‍ 31 എണ്ണം മാത്രമേ വിദേശ താരങ്ങളെ ലേലം വിളിച്ചെടുക്കാനാകൂ. ബാക്കിയുള്ള ഒഴിവുകള്‍ ഭാരത താരങ്ങളെ വച്ച് നികത്തണം. ഒരു താരത്തിന് പരമാവധി രണ്ട് കോടി രൂപ വരെ മാത്രമേ ഇനി ചിലവഴിക്കാന്‍ സാധിക്കൂ. കുറഞ്ഞ തുക 30 ലക്ഷം ആണ്.
ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങളില്‍ 16 പേര്‍ അന്താരാഷ്‌ട്ര മത്സരങ്ങളിലടക്കം കളിച്ചിട്ടുള്ളവരാണ്. 110 വിദേശ താരങ്ങളില്‍ 96 പേരും ഇത്തരത്തില്‍ സീനിയര്‍ മത്സരങ്ങള്‍ കളിച്ച് പരിചയമുള്ളവരാണ്. സീനിയര്‍ ക്രിക്കറ്റില്‍ ഇതേവരെ അവസരം ലഭിക്കാത്ത 224 ഭാരത താരങ്ങളും 14 വേദിശ താരങ്ങളും ആണ് ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ചുരുക്കപട്ടികയില്‍ രണ്ട് കോടി രൂപവരെ നിശ്ചയിച്ചിട്ടുള്ള താരങ്ങള്‍ ജെയ്‌ക്ക് ഫ്രേയ്‌സര്‍(ഓസ്‌ട്രേലിയ), കാമറൂണ്‍ ഗ്രീന്‍(ഓസ്‌ട്രേലിയ), ഡേവിഡ് മില്ലര്‍(ദക്ഷിണാഫ്രിക്ക), ഗസ് അറ്റ്കിന്‍സണ്‍(ഇംഗ്ലണ്ട്), വാനിന്ദു ഹസരങ്ക(ശ്രീലങ്ക), ലയാം ലിവിങ്സ്റ്റണ്‍(ഇംഗ്ലണ്ട്), രചിന്‍ രവീന്ദ്ര(ന്യൂസിലന്‍ഡ്), ഫിന്‍ അല്ലെന്‍(ന്യൂസിലന്‍ഡ്), മുജീബ് റഹ്‌മാന്‍(അഫ്ഗാനിസ്ഥാന്‍) തുടങ്ങിയവരാണ് രണ്ട് കോടി രൂപ വരെ തുക നിശ്ചയിച്ചിരിക്കുന്ന വിദേശ താരങ്ങള്‍. ഭാരത താരങ്ങളില്‍ ഇത്രയും തുക വരെ നിശ്ചയിച്ചിട്ടുള്ള താരം വെങ്കിടേഷ് ആയ്യര്‍ ആണ്. ഇത്രയും തുക നിശ്ചയിക്കപ്പെട്ടിട്ടുള്ള മറ്റൊരു ഭാരത താരം രവി ബിഷ്‌നോയി ആണ്.






