ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് നട്‌സ്. നല്ല കൊഴുപ്പുകളുടെ ഉറവിടമായ ഇവ പൊതുവേ പല രോഗങ്ങള്‍ക്കും ഹൃദയാരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ബദാം, പിസ്ത, വാള്‍നട്‌സ്, ക്യാഷ്യൂനട്‌സ് എന്നിവയെല്ലാം നട്സിൽപെടുന്നു. ഇതില്‍ അധികം പേര്‍ ഉപയോഗിയ്ക്കാത്ത ഒന്നാണ് വാള്‍നട്‌സ്. എന്നാൽ വാൾനട്സ് നിരവധി അവശ്യ പോഷകങ്ങളുടെ കലവറയാണ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ വാള്‍നട്സില്‍ അടങ്ങിയിട്ടുണ്ട്. പതിവായി അഞ്ച് വാള്‍നട്സ് വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഇവയൊക്കെയാണ്.
1. രോഗ പ്രതിരോധശേഷി
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ വാള്‍നട്സ് ദിവസവും അഞ്ച് എണ്ണം വീതം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
2. ഹൃദയാരോഗ്യം
വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
ALSO READ: മുഖത്തെ കറുത്ത പാടും കുത്തും എന്ത് ചെയ്തിട്ടും മായുന്നില്ലേ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…
3. കൊളസ്ട്രോള്‍
ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ വാൾനട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
4. ദഹനം
ഫൈബര്‍ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
5. തലച്ചോറിന്‍റെ ആരോഗ്യം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മ ശക്തി കൂട്ടാനും സഹായിക്കും.
6. ചര്‍മ്മം
വിറ്റാമിന്‍ ഇയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്
7. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍
വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
8. പ്രമേഹം
ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ വാള്‍നട്സ് ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
The post പതിവായി അഞ്ച് വാള്‍നട്സ് വീതം കഴിച്ച് നോക്കൂ, ആരോഗ്യ ഗുണങ്ങൾ ഏറെയാണ് appeared first on Express Kerala.