പാലക്കാട്: പോലീസുകാർക്ക് മധ്യത്തിൽ നിന്ന് കൊലവിളിയുമായി പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമര. തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്നും അവരേയും താൻ തൊലയ്ക്കുമെന്നുമായിരുന്നു ചെന്താമരയുടെ കൊലവിളി. ചെന്താമരയുടെ ആദ്യത്തെ കൊലപാതകക്കേസായ സജിത വധക്കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ എത്തിച്ചപ്പോഴാണ് കൊലവിളി. അതേസമയം ചെന്താമരയുടെ ഭാര്യ വ്യാഴാഴ്ചയാണ് കോടതിയിൽ മൊഴി രേഖപ്പെടുത്താൻ എത്തിയത്. വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ജനുവരി 27നായിരുന്നു പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. 2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സജിതയുടെ […]









