ടെഹ്റാൻ: ഇറാനിൽ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ സഹായിക്കാമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാഗ്ദാനത്തെ പരിഹസിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഗാസയിൽ പാലസ്തീനികൾക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രയേലിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നു പെസെഷ്‌കിയാൻ ‘എക്സി’ലൂടെ പറഞ്ഞു. ‘ഗാസയിലെ ജനങ്ങൾക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഒരു ഭരണകൂടമാണോ ഇറാനിലേക്ക് വെള്ളം കൊണ്ടുവരുന്നത്? അതു ഒരു ദിവാസ്വപ്നം, അതിൽ കൂടുതലൊന്നുമില്ല.’ അദ്ദേഹം പറഞ്ഞു. അവർ ഇറാനിലെ ജനങ്ങളോട് കപടമായ അനുകമ്പ കാണിക്കുകയാണെന്ന് ടെഹ്റാനിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പെസെഷ്‌കിയാൻ […]