Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ പണിപാളും! യുക്രെയ്ന് മുന്നറിയിപ്പുമായി യൂറോപ്പ്; അമേരിക്കക്ക് പിന്നാലെ യൂറോപ്പും കൈവിടുമോ?

by News Desk
August 19, 2025
in INDIA
വാക്കുകൾ-സൂക്ഷിച്ചില്ലെങ്കിൽ-പണിപാളും!-യുക്രെയ്ന്-മുന്നറിയിപ്പുമായി-യൂറോപ്പ്;-അമേരിക്കക്ക്-പിന്നാലെ-യൂറോപ്പും-കൈവിടുമോ?

വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ പണിപാളും! യുക്രെയ്ന് മുന്നറിയിപ്പുമായി യൂറോപ്പ്; അമേരിക്കക്ക് പിന്നാലെ യൂറോപ്പും കൈവിടുമോ?

റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ, യുക്രെയ്ൻ പാശ്ചാത്യ രാജ്യങ്ങളുടെ ഉറച്ച പിന്തുണയെ ആശ്രയിച്ചാണ് ഇതുവരെ നിലനിന്നിരുന്നത്. എന്നാൽ, അടുത്ത കാലത്തെ സംഭവവികാസങ്ങൾ യൂറോപ്പിന്റെ യുക്രെയ്‌നോടുള്ള മനോഭാവത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. സൈനിക, സാമ്പത്തിക, രാഷ്ട്രീയ പിന്തുണയിൽ ഒന്നിച്ച് നിന്നിരുന്ന യൂറോപ്യൻ യൂണിയൻ, ഇപ്പോൾ ഊർജ്ജം, നയതന്ത്രം, ഉത്തരവാദിത്തം എന്നീ വിഷയങ്ങളിൽ യുക്രെയ്നുമായി കൂടുതൽ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന കാഴ്ചകളാണ് കാണാൻ കഴിയുന്നത്. ഈ മാറ്റം യുക്രെയ്ന് കനത്ത തിരിച്ചടിയായേക്കും.

Also Read: സമാധാനത്തിന്റെ കൈനീട്ടി ദക്ഷിണകൊറിയ, ആണവായുധം കാട്ടി കിം; ഈ കളി അവസാനിക്കുന്നത് എവിടെ?

പ്രതിരോധങ്ങളിൽ പ്രകോപിതരാകുന്ന യൂറോപ്പ്

ഹംഗറിയിലേക്കും സ്ലോവാക്യയിലേക്കും റഷ്യൻ എണ്ണ എത്തിക്കുന്ന പ്രധാന മാർഗ്ഗമായ ഡ്രുഷ്ബ പൈപ്പ് ലൈനിന് നേരെയുണ്ടായ ആക്രമണം യൂറോപ്യൻ യൂണിയനിൽ കടുത്ത പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്.

ഹംഗറിയുടെ മുന്നറിയിപ്പ്: ഹംഗറി ഈ ആക്രമണത്തെ “അപലപനീയം” എന്ന് വിശേഷിപ്പിക്കുകയും, യുക്രെയ്നിലേക്കുള്ള വൈദ്യുതി വിതരണം നിർത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

യൂറോപ്യൻ യൂണിയന്റെ ആശങ്കകൾ: യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക മേഖലയെ പരോക്ഷമായി സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെ അക്രമിച്ചതിലൂടെ യുക്രെയ്ൻ പ്രധാന പങ്കാളികളുമായി അകലാൻ സാധ്യതയുണ്ട്. യൂറോപ്പിലെ പൗരന്മാർക്ക് ഉയർന്ന ജീവിതച്ചെലവും പണപ്പെരുപ്പവും നേരിടേണ്ടി വരുമ്പോൾ, ഊർജ്ജ അനിശ്ചിതത്വം താങ്ങാൻ യൂറോപ്യൻ യൂണിയന് കഴിയില്ല.

യുദ്ധ ക്ഷീണവും സാമ്പത്തിക ഞെരുക്കവും

യുക്രെയ്ന്റെ നിലനിൽപ്പിനായി യൂറോപ്യൻ യൂണിയൻ നൂറുകണക്കിന് ബില്യൺ യൂറോയാണ് ഇതുവരെ ചെലവഴിച്ചത്. എന്നാൽ യൂറോപ്യൻ സമൂഹങ്ങൾ യുദ്ധ ക്ഷീണത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുകയാണ്.

വർദ്ധിച്ച ചെലവുകൾ: പണപ്പെരുപ്പം, ഉയർന്ന ഊർജ്ജ ബില്ലുകൾ, മന്ദഗതിയിലുള്ള വളർച്ച എന്നിവയെല്ലാം യുക്രെയ്‌നിലേക്കുള്ള പണത്തിന്റെ ഒഴുക്കിനെക്കുറിച്ച് പല വോട്ടർമാരിലും ചോദ്യങ്ങൾ ഉയർത്തുന്നു.

ആഭ്യന്തര മുൻഗണനകൾ: യൂറോപ്പിലുടനീളം തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുമ്പോൾ, സർക്കാരുകൾ പൗരന്മാരുടെ തൊഴിൽ, ആരോഗ്യം, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ നിർബന്ധിതരാവുകയാണ്.

നയതന്ത്രപരമായ ഒറ്റപ്പെടൽ: യുക്രെയ്‌ന്റെ കടുത്ത നിലപാട് തിരിച്ചടിക്കുന്നു

പൈപ്പ് ലൈനിനെക്കുറിച്ച് ഹംഗറി യുക്രെയ്ന് മുന്നറിയിപ്പ് നൽകിയപ്പോൾ, “ഭീഷണികൾ റഷ്യയിലേക്ക് അയക്കുക” എന്നാണ് യുക്രെയ്ൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. ഈ രീതിയിലുള്ള സമീപനത്തിലൂടെ യൂറോപ്യൻ യൂണിയനെ അകറ്റുക വഴി, യുക്രെയ്ൻ നയതന്ത്രപരമായി ഒറ്റപ്പെടാനുള്ള സാധ്യതകളാണ് വർദ്ധിപ്പിക്കുന്നത്.

തന്ത്രപരമായ ആശ്രയം ഇരുവശത്തേക്കും ബാധകം

യൂറോപ്പിന്റെ സുരക്ഷയ്ക്ക് യുക്രെയ്ൻ ഒഴിച്ചുകൂടാനാവാത്തതാണെന്ന് യുക്രെയ്ൻ മുൻപ് വാദിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ആശ്രയം ഇരുവശത്തേക്കും ബാധകമാണെന്ന് യൂറോപ്പ് യുക്രെയ്‌നെ ഓർമ്മിപ്പിക്കുന്നു.

  • വൈദ്യുതി ഇറക്കുമതിക്കായി യുക്രെയ്ൻ വലിയ തോതിൽ ആശ്രയിക്കുന്നത് യൂറോപ്യൻ യൂണിയനെയാണ്. അവർ വിചാരിച്ചാൽ യുക്രെയ്ൻ പൂർണമായും ഇരുട്ടിലാവാൻ പോലും സാധ്യതയുണ്ട്.
  • യുക്രെയ്ന്റെ ധാന്യ കയറ്റുമതിക്ക് യൂറോപ്യൻ യൂണിയൻ പാതകൾ നിർണായകമാണ്.
  • യുക്രെയ്ന്റെ ബജറ്റിനെയും സ്ഥാപനങ്ങളെയും നിലനിർത്തുന്നതിന് യൂറോപ്യൻ യൂണിയന്റെ ഫണ്ടിംഗ് അത്യാവശ്യമാണ്.

ഈ പരസ്പരാശ്രയം യൂറോപ്യൻ യൂണിയന് യുക്രെയ്ന് മേൽ വലിയ സ്വാധീനമാണ് നൽകുന്നത്.

യൂറോപ്യൻ യൂണിയന്റെ മുൻഗണനകളിൽ മാറ്റം

യൂറോപ്പ് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. യുദ്ധം അനിശ്ചിതമായി നീണ്ടുപോകാനുള്ള സാധ്യതയാണ് കാണുന്നത്, മാത്രമല്ല, വ്യക്തമായ വിജയം യുക്രെയ്‌നില്ല താനും. ഒത്തുതീർപ്പ് ചർച്ചകൾ രഹസ്യമായാണ് ചർച്ച ചെയ്യപ്പെടുന്നത്. റഷ്യയുമായി തുറന്ന പോരാട്ടം തുടരുന്നതിനേക്കാൾ, ഊർജ്ജ സുരക്ഷ, അതിർത്തി നിയന്ത്രണം, സാമ്പത്തിക സ്ഥിതി വീണ്ടെടുക്കൽ എന്നിവയാണ് പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെയും ഉയർന്ന മുൻഗണന.

Also Read: തെറ്റിദ്ധരിക്കാൻ വരട്ടെ..! ഇതുവരെ അറിഞ്ഞതൊന്നുമല്ല യാഥാർഥ്യം; ലോകം കണ്ട് പഠിക്കണം ചൈനയുടെ തന്ത്രങ്ങൾ

ഇതിൻ്റെയർത്ഥം യൂറോപ്പ് യുക്രെയ്നെ പൂർണ്ണമായും ഉപേക്ഷിക്കുന്നു എന്നല്ല. പക്ഷെ, ഉപാധികളില്ലാത്ത പിന്തുണയിൽ നിന്ന് വ്യവസ്ഥാപിതമായ സഹകരണത്തിലേക്ക് മനോഭാവം മാറിക്കൊണ്ടിരിക്കുകയാണ്. യുക്രെയ്ൻ യൂറോപ്യൻ യൂണിയന്റെ താൽപ്പര്യങ്ങളെ മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ ഉറപ്പായും യുക്രെയ്ൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.

യൂറോപ്പ് യുക്രെയ്നെതിരെ നിലകൊള്ളുന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യമൊന്നുമല്ല. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ അക്രമിച്ചും, നിരന്തരമായ സഹായം ആവശ്യപ്പെട്ടും, യൂറോപ്യൻ പങ്കാളികളുമായി സംഘർഷം സൃഷ്ടിച്ചും യുക്രെയ്ൻ, യൂറോപ്യൻ യൂണിയനെ ഒരു പ്രതിരോധ, സ്വയം സംരക്ഷണ നിലപാടിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ട്. ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുക, ഊർജ്ജ സഹായം കുറയ്ക്കുക, നയതന്ത്രപരമായ സമ്മർദ്ദം ചെലുത്തുക എന്നിങ്ങനെ, യൂറോപ്പ് യുക്രെയ്‌ന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി, പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ അത് യുക്രെയ്ന് കനത്ത തിരിച്ചടിയാകും. കാരണം, യൂറോപ്പില്ലാതെ യുക്രെയ്ൻ്റെ യുദ്ധശ്രമത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും നിലനിൽക്കാൻ കഴിയില്ല.

റിപ്പോർട്ട് തയ്യാറാക്കിയത്: രശ്മി തമ്പാൻ

The post വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ പണിപാളും! യുക്രെയ്ന് മുന്നറിയിപ്പുമായി യൂറോപ്പ്; അമേരിക്കക്ക് പിന്നാലെ യൂറോപ്പും കൈവിടുമോ? appeared first on Express Kerala.

ShareSendTweet

Related Posts

34-വർഷങ്ങൾക്കു-ശേഷം;-അമരം-റീ-റിലീസ്-തീയതി-പ്രഖ്യാപിച്ചു
INDIA

34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു

October 26, 2025
ഭാര്യയെ-കഴുത്ത്-ഞെരിച്ച്-കൊലപ്പെടുത്തി;-ഭർത്താവ്-പിടിയിൽ
INDIA

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

October 26, 2025
ഈ-ഡേറ്റിംഗ്-ആപ്പുകൾക്ക്-വിലക്ക്!-പരാതിയിൽ-നടപടി;-ആപ്പിൾ-രണ്ട്-ആപ്പുകൾ-നീക്കം-ചെയ്തു
INDIA

ഈ ഡേറ്റിംഗ് ആപ്പുകൾക്ക് വിലക്ക്! പരാതിയിൽ നടപടി; ആപ്പിൾ രണ്ട് ആപ്പുകൾ നീക്കം ചെയ്തു

October 26, 2025
ചുറ്റും-ആരുമില്ല,-പക്ഷേ-സ്ക്രീനിൽ-ആളുകൾ.!-ടെസ്‌ല-കാറുകൾ-‘പ്രേതങ്ങളെ’-കാണിക്കുന്നുവോ?
INDIA

ചുറ്റും ആരുമില്ല, പക്ഷേ സ്ക്രീനിൽ ആളുകൾ..! ടെസ്‌ല കാറുകൾ ‘പ്രേതങ്ങളെ’ കാണിക്കുന്നുവോ?

October 26, 2025
ബോക്സ്-ഓഫീസ്-ഇളകും;-മോഹൻലാലും-തരുൺ-മൂർത്തിയും-വീണ്ടും-ഒന്നിക്കുന്നു!-പുതിയ-അപ്ഡേറ്റ്
INDIA

ബോക്സ് ഓഫീസ് ഇളകും; മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു! പുതിയ അപ്ഡേറ്റ്

October 26, 2025
ഇരട്ടി-മധുരം;-ഇന്ത്യൻ-വാഹന-വിപണിയിൽ-ഇലക്ട്രിക്-വാഹനങ്ങളുടെ-തേരോട്ടം
INDIA

ഇരട്ടി മധുരം; ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ തേരോട്ടം

October 26, 2025
Next Post
കുടലിന്റെ-ആരോഗ്യം-സംരക്ഷിക്കാം;-ഈ-ഭക്ഷണങ്ങൾ-കഴിച്ചോളൂ…

കുടലിന്റെ ആരോഗ്യം സംരക്ഷിക്കാം; ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ…

സ്വതന്ത്ര്യ-ദിന-പോസ്റ്ററിൽ-സവർക്കറുടെ-ചിത്രം;-പ്രതിഷേധത്തിനെത്തിയ-കെഎസ്‍യു-തൃശ്ശൂര്‍-ജില്ലാ-പ്രസിഡന്റിനെ-കസ്റ്റഡിയിലെടുത്ത്-പൊലീസ്

സ്വതന്ത്ര്യ ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം; പ്രതിഷേധത്തിനെത്തിയ കെഎസ്‍യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

‘ഈ-മാല-എന്‍റെ-കയ്യിലിരിക്കട്ടെ’;-വേഷം-ചുവന്ന-ബനിയനും-കറുത്ത-പാന്‍റും,-ശീലാവതിയുടെ-മാല-പൊട്ടിച്ചത്-മോഷ്ടിച്ച-സ്കൂട്ടറിലെത്തിയ-യുവാവ്

‘ഈ മാല എന്‍റെ കയ്യിലിരിക്കട്ടെ’; വേഷം ചുവന്ന ബനിയനും കറുത്ത പാന്‍റും, ശീലാവതിയുടെ മാല പൊട്ടിച്ചത് മോഷ്ടിച്ച സ്കൂട്ടറിലെത്തിയ യുവാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു
  • ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
  • കോൺ​ഗ്രസ് എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു, വധു യുവ സംരംഭകയും ഇന്റീരിയർ‌ ഡിസൈനറുമായ ലിപ്‌സി, വിവാഹം 29ന്
  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
  • ഇനി ആനവണ്ടിയിലും ഫുഡ് ഡെലിവറി; ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.