ഉണർവിനും ഉന്മേഷത്തിനും ഒക്കെ വേണ്ടി ലോകത്തില്‍ ഏറ്റവും കൂടുതൽ ആളുകള്‍ കുടിക്കുന്ന പാനീയമാണ് കാപ്പി. മിക്ക ആളുകളും രാവിലെ ഒരു കട്ടൻ കാപ്പി കുടിച്ചുകൊണ്ടായിരിക്കും ബെഡിൽ നിന്ന് എഴുന്നേൽക്കുന്നത് തന്നെ. അതിനു ശേഷം ബ്രേക്ഫാസ്റ് കഴിക്കുമ്പോഴും ഒരു കാപ്പി നിർബന്ധമാണ്. എന്നാല്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. ആഹാരത്തിന് ശേഷം എന്തെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്ന ആളാണ് നിങ്ങളെങ്കിൽ അധികമുള്ള കാപ്പിയോടൊപ്പം ആ മരുന്ന് കഴിക്കാമെന്ന് വിചാരിക്കരുത്. അത് അപകടമാണ്. കാപ്പി ചില മരുന്നുകളുമായി ചേര്‍ന്നാല്‍ അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയോ പാര്‍ശ്വഫലങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയോ ചെയ്‌തേക്കാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
കാപ്പിയോടൊപ്പം ഒഴിവാക്കേണ്ട മരുന്നുകൾ ഏതൊക്കെയാണെന്ന് നോക്കാം;
- മെഡിക്കൽ സ്റ്റോറിൽ നിന്നും കുറിപ്പടിയില്ലാതെ വാങ്ങാൻ കഴിയുന്ന മരുന്നുകളാണ് ഒടിസി മരുന്നുകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രകാരം വേദന, ചുമ, ജലദോഷം, വയറിളക്കം, മലബന്ധം, മുഖക്കുരു തുടങ്ങിയ സാധാരണ രോഗങ്ങൾക്കും അവയുടെ ലക്ഷണങ്ങൾക്കും ചികിത്സിക്കാൻ ഇവ ഉപയോഗിക്കാറുണ്ട്. കഫീനിന്റെ പ്രത്യേക ഗുണങ്ങളിലൊന്നായ സ്യൂഡോഎഫെഡ്രിന്‍ പോലുള്ളവ ഹൃദയമിടിപ്പ്, വിറയല്‍, ഉറക്കമില്ലായ്മ തുടങ്ങിയ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കേന്ദ്ര നാഡീവ്യവസ്ഥയെ വേഗത്തിലാക്കുകയും ചെയ്യും. മരുന്നുകളോടൊപ്പം കാപ്പി കുടിക്കുമ്പോള്‍ ഈ ഫലങ്ങള്‍ വര്‍ദ്ധിക്കും. കൂടാതെ, ചില മരുന്നുകളിൽ കഫീന്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ ഇത് അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ALSO READ: സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
- തൈറോയ്ഡ് മരുന്നുകളും കാപ്പിക്കൊപ്പം കഴിക്കാൻ പറ്റുന്നവയല്ല. ഹൈപ്പോതൈറോയിഡിസത്തിന് സാധാരണയായി ഉപയോഗിക്കുന്ന ലെവോതൈറോക്‌സിന്റെ ആഗിരണത്തെ കാപ്പി തടസ്സപ്പെടുത്തുന്നു. തൈറോയ്ഡ് മരുന്നുകള്‍ കഴിച്ചതിനുശേഷം കുറഞ്ഞത് 30-60 മിനിറ്റെങ്കിലും കഴിഞ്ഞതിന് ശേഷം കാപ്പി കുടിക്കുന്നതാണ് ഉത്തമം.
- പാരസെറ്റമോള്‍, കോമ്പിഫ്ലം, ആസ്പിരിന്‍ തുടങ്ങിയ സാധാരണയായി ലഭ്യമായ ചില വേദനസംഹാരികളില്‍ കഫീന്‍ കാണപ്പെടാറുണ്ട്. അതിനാല്‍, നിങ്ങള്‍ ടാബ്ലെറ്റിനൊപ്പം കാപ്പി കുടിക്കുകയാണെങ്കില്‍ അസിഡിറ്റിക്ക് വഴി വെച്ചേക്കാം.
- ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്ന് കഴിക്കുന്നവരോ, രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നവരോ മരുന്ന് കഴിച്ച് കുറച്ച് നേരം കഴിഞ്ഞ് മാത്രം കാപ്പി കുടിക്കുക. കഫീന്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും താല്‍ക്കാലികമായി വര്‍ദ്ധിപ്പിക്കുന്നവയാണ്. ഇത് സാധാരണയായി കുടിച്ച ശേഷം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ഹൃദ്രോഗമുള്ളവര്‍ കാപ്പി പൂര്‍ണമായും ഒഴിവാക്കണമെന്ന് ഇതിനര്‍ത്ഥമില്ല. ആവശ്യമെങ്കില്‍ കാപ്പിയുടെ അളവ് പരിമിതപ്പെടുത്തുകയോ ഡീകാഫിലേക്ക് മാറുകയോ ചെയ്യുന്നത് പരിഗണിക്കാം.
ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. കാപ്പിയിൽ അസിഡിറ്റി ഉള്ളതിനാൽ വയറ്റിലെ ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കും, ഇത് ഗ്യാസ്‌ട്രൈറ്റിസിന് കാരണമാകും. ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുകയാണെങ്കിൽ അത് സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്നത് മൂലം നിങ്ങളുടെ ശരീരത്തിൽ വിവിധ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും.
The post കാപ്പിക്കൊപ്പം മരുന്ന് കഴിക്കാറുണ്ടോ? ഈ മരുന്നുകൾ കാപ്പിക്കൊപ്പം കഴിക്കാൻ പാടില്ല appeared first on Express Kerala.