
ഇന്നത്തെ തൊഴിൽ ലോകത്ത് സ്ഥിരതയില്ലായ്മ നമ്മളിൽ പലരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പിരിച്ചുവിടൽ വാർത്തകൾ ഉയർന്നുവരുമ്പോൾ, ഏത് നിലയിലുള്ള ജോലി ചെയ്യുന്നവർക്കും ഭാവിയെ കുറിച്ചുള്ള ഭയം സ്വാഭാവികമായും തോന്നുന്നു. ഇത്തരം സാഹചര്യങ്ങളിൽ, ഇതിനകം തന്നെ വിജയിച്ച വ്യക്തികളുടെ ജീവിതപാഠങ്ങൾ നമ്മെ കരിയറിൽ മുന്നോട്ട് നയിക്കാൻ വലിയ സഹായമായേക്കാം.
ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈ, മികച്ച പ്രൊഫഷണലുകൾ പിന്തുടരേണ്ട ചില ലളിതമായ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഏതൊരു പ്രൊഫഷണലും തങ്ങളുടെ ജോലിയിൽ മികവ് പുലർത്താൻ ശ്രമിക്കേണ്ട ചില പൊതുവായ കാര്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
ഒരു പ്രൊഫഷണൽ എപ്പോഴും തന്റെ തന്നെ മികച്ച വിമർശകനാകണം, എന്നാണ് പിച്ചൈ പറയുന്നത്. നേട്ടങ്ങളിലേക്ക് അമിത ശ്രദ്ധ കൊടുക്കുമ്പോൾ, വഴിയിലുണ്ടാകുന്ന തെറ്റുകളും പരാജയങ്ങളും സ്വന്തം മനസ്സിൽ ശക്തമായി തിരിച്ചറിയാൻ കഴിയണം. അതുവഴിയാണ് വളർച്ച സാധ്യമാകുന്നത്. “ചില സമയങ്ങളിൽ, നിങ്ങൾ നേട്ടങ്ങൾക്കായി അത്രയധികം പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുന്ന ആളുകളുമായി ഇടപഴകുമ്പോൾ, അവർക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, അത് നിങ്ങളെക്കാൾ കൂടുതൽ അവർക്ക് അനുഭവപ്പെടും,” ലെക്സ് ഫ്രിഡ്‌മാൻ്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ പിച്ചൈ പറഞ്ഞു.
മറ്റൊരു പ്രധാന ഘടകം നമ്മൾ ആരുമായി കൂട്ടു കൂടുന്നു, നമ്മൾ ആരോടൊപ്പം ജോലി ചെയ്യുന്നു എന്നതാണ്. പിച്ചൈ തന്നെ പങ്കുവെച്ചിട്ടുള്ളതാണ് ചിലപ്പോഴൊക്കെ, തനിക്ക് പോലും സഹപ്രവർത്തകരോട് ഭയമുണ്ടായിരുന്നു. എന്നാൽ അത് ഒരു പോസിറ്റീവ് അനുഭവമായി അദ്ദേഹം കാണുന്നു. കഴിവുള്ള ആളുകളോടൊപ്പമാണ് താൻ പലപ്പോഴും ജോലി ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പോഡ്‌കാസ്റ്റിൽ പങ്കുവെച്ചു.
“നിങ്ങൾക്ക് എപ്പോഴും അങ്ങനെയൊരു തോന്നൽ ഉണ്ടാകണം. നിങ്ങളുടെ കഴിവുകളെ വികസിപ്പിക്കാൻ സഹായിക്കുന്ന ആളുകളുമായി പ്രവർത്തിക്കാൻ ശ്രമിക്കുക, അതാണ് നിങ്ങളെ വളർത്തുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാളുടെ കംഫർട്ട് സോണിന് പുറത്ത് ജോലി ചെയ്യുന്നത് ഒരാളിലെ ഏറ്റവും മികച്ചതിനെ പുറത്തെടുക്കാൻ സഹായിക്കുമെന്നും പിച്ചൈ വിശ്വസിക്കുന്നു. “നിങ്ങളേക്കാൾ കഴിവുള്ളവരോടൊപ്പം പ്രവർത്തിക്കുമ്പോഴാണ് നിങ്ങളിലെ മികച്ച കഴിവുകൾ പുറത്തുവരുന്നത്. അത് നിങ്ങളെ വളർത്തും,” എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കംഫർട്ട് സോണിന് പുറത്തേക്കു വരിക. സുഖകരമായ പരിധികളിൽ ഒതുങ്ങിക്കൂടാതെ, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകണം. അത് ഒരാളുടെ കഴിവുകളെ വിപുലപ്പെടുത്തുകയും, ഉയർന്ന നേട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്യും എന്ന് പിച്ചൈ വിശ്വസിക്കുന്നു.
ഇതെല്ലാം വായിക്കുന്ന നിങ്ങൾ ഒരു പ്രൊഫഷണൽ ആണെങ്കിൽ, നിങ്ങളുടെ മികച്ച കരിയറിൻ്റെ താക്കോൽ മാത്രം ഉത്തരവാദിത്തമാണെന്ന് ഓർക്കുക. നിങ്ങൾക്ക് വിജയിക്കണമെങ്കിൽ, സ്വയം നിരന്തരം മെച്ചപ്പെടുത്തുകയും, മികച്ച ചിന്താഗതികളുള്ളവരുമായി സബർക്കമുണ്ടാക്കുകയും കൂടുതൽ നേട്ടങ്ങൾക്കായി പരിശ്രമിക്കുകയും, മുന്നോട്ട് പോകുകയും ചെയ്യുക.