സർകോഡ്: കാസർകോട് വീണ്ടും മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലംപാടി സ്വദേശി റാഫിദ (22) യെയാണ് തന്നെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നും ക്രൂരമായി മർദിച്ചുവെന്നും കാണിച്ച് പോലീസിൽ പരാതി നൽകിയത്. തനിക്കു ഗുരുതരമായ ശാരീരിക മർദനമുണ്ടായെന്നും കുഞ്ഞിന്റെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്‌തെന്നും യുവതി ആരോപിച്ചു. ഭർത്താവ് ഇബ്രാഹിം ബാദുഷ സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ തന്നെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും യുവതി. ഗർഭിണി ആയിരിക്കുമ്പോൾ പോലും ഇബ്രാഹിം ബാദുഷ മർദിച്ചുവെന്നും വയറ്റിൽ ചവിട്ടിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. അതേസമയം യുവതിയുടെ പരാതിയിൽ […]