കുവൈത്ത്: സുഹൈൽ നക്ഷത്രം ഉദിച്ചതോടെ അറേബ്യൻ ഉപദ്വീപിൽ പുതിയൊരു കാലാവസ്ഥക്ക് തുടക്കമായെന്ന് കുവൈത്ത് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് 24-ന് പുലർച്ചെ കിഴക്ക് ദിശയിൽ ഉദിക്കുന്ന സുഹൈൽ നക്ഷത്രം, ചൂടുകാലം അവസാനിക്കുന്നതിന്റെ സൂചന നൽകുന്നതാണ്.
സുഹൈൽ നക്ഷത്രം അറേബ്യൻ ഉപദ്വീപിന്റെ തെക്കൻ ഭാഗങ്ങളിൽ ഓഗസ്റ്റ് 24-നും കുവൈത്തിൽ സെപ്റ്റംബർ 5-നും ദൃശ്യമാകുമെന്ന് കുവൈത്ത് അസ്ട്രോണമി അസോസിയേഷൻ തലവൻ ആദെൽ അൽ സാദൂൺ അറിയിച്ചിരുന്നു. സുഹൈൽ കാലഘട്ടം 53 ദിവസം നീണ്ടുനിൽക്കും.
Also Read: പ്രവാസികൾക്കായി നോർക്ക ഇൻഷുറൻസ്; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
ഇത് ഒക്ടോബർ 16-ന് ആരംഭിക്കുന്ന ‘അൽ-വസ്മ്’ കാലഘട്ടത്തിന് മുൻപുള്ള സമയമാണ്. സുഹൈൽ നക്ഷത്രത്തിന്റെ വരവോടെ ചൂടിന് നേരിയ ശമനം ലഭിക്കുമെന്നും പകൽസമയത്തിന് ദൈർഘ്യം കുറയുമെന്നും അൽ സാദൂൺ വിശദീകരിച്ചു.
The post സുഹൈൽ നക്ഷത്രം ഉദിച്ചു; കുവൈത്തിൽ കാലാവസ്ഥയിൽ മാറ്റം appeared first on Express Kerala.