തങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്നു കാണിച്ച് ചൈനീസ് സ്മാർട്‌ഫോൺ നിർമാതാക്കളായ ഓപ്പോയ്‌ക്കെതിരെ കോടതിയെ സമീപിച്ച് ആപ്പിൾ. ആപ്പിളിന്റെ പ്രധാനപ്പെട്ട എൻജിനീയർമാരിൽ ഒരാളെ ഓപ്പോ തട്ടിയെടുത്തുവെന്നും അയാൾ വഴി ആപ്പിൾ വാച്ച് സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ചോർത്തിയെന്നുമാണ് ആരോപണം. ഇതുകാണിച്ചു സാൻ ഹൊസോയിലെ ഫെഡറർ കോടതിയിലാണ് കമ്പനി പരാതി നൽകിയത്. അതേസമയം ഇക്കഴിഞ്ഞ ജൂണിലാണ് ആപ്പിളിന്റെ സെൻസർ സിസ്റ്റം ആർക്കിടെക്റ്റായ ചെൻ ഷി കമ്പനി വിട്ടത്. പോവുന്നതിനൊപ്പം ആപ്പിളിന്റെ ഹെൽത്ത് സെൻസിൻ ഫീച്ചറുകളുമായി ബന്ധപ്പെട്ട രഹസ്യ രേഖകളും അയാൾ കൊണ്ടുപോയെന്ന് […]