ന്യൂഡൽഹി: യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് കോച്ചുകൾ വർദ്ധിപ്പിച്ച് ബംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത്. 16 കോച്ചുകളിൽ നിന്ന് 20 ആയിട്ടാണ് ട്രെയിനിന്റെ (ട്രെയിൻ നമ്പർ 20631/32) കോച്ചുകൾ വർധിപ്പിച്ചതെന്ന് റെയിൽവേ അറിയിച്ചു.
ബംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് പുറമേ സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ എഗ്‍മോർ-തിരുനെൽവേലി, മധുര-ബംഗളൂരു കന്റോൺമെന്റ്, ദേവ്ഘർ-വാരാണസി, ഹൗറ-റൂർക്കേല, ഇന്ദോർ-നാഗ്പുർ എന്നീ റൂട്ടുകളിലാണ് കോച്ചുകളുടെ എണ്ണം കൂടുക.
രാജ്യത്തെ ഏഴുറൂട്ടുകളിൽ വന്ദേഭാരത് ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം റെയിൽവേ വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
The post ബംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകൾ വർധിപ്പിച്ചു appeared first on Express Kerala.