ദുബായ്: അടുത്ത മാസം ഒമ്പതിന് തുടങ്ങുന്ന ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. മത്സരങ്ങൾ അര മണിക്കൂർ വൈകി മാത്രമെ തുടങ്ങൂവെന്ന് സംഘാടകർ അറിയിച്ചു. യുഎഇയിലെ കനത്ത ചൂട് കാരണമാണ് സമയക്രമം പുതുക്കിയത്. പുതുക്കിയ സമയക്രമം അനുസരിച്ച് പ്രാദേശിക സമയം 6.30ന് (ഇന്ത്യൻ സമയം 8 മണി) ആയിരിക്കും മത്സരങ്ങൾ തുടങ്ങുക. അടുത്ത വർഷത്തെ ടി20 ലോകകപ്പ് പരിഗണിച്ച് ടി20 ഫോർമാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടക്കുന്നത്.
അടുത്ത മാസം ഒമ്പതിന് അഫ്ഗാനിസ്ഥാൻ-ഹോങ്കോംഗ് മത്സരത്തോടെ ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് തുടക്കമാകും. സെപ്റ്റംബർ 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ദുബായ് ഇൻറർനാഷണൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കുക. 19ന് ഇന്ത്യ ഒമാനെ നേരിടും. സെപ്റ്റംബർ 28 (ഞായർ) നാണ് ഫൈനൽ.
The post കനത്ത ചൂട്; ഏഷ്യാ കപ്പ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം appeared first on Express Kerala.