വാഷിങ്ടൻ: വലതു കയ്യിൽ വലിയ കറുത്ത പാട് കണ്ടെത്തിയതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യസ്‌ഥിതി സംബന്ധിച്ച് ചോദ്യങ്ങളുയരുന്നു. വലതു കയ്യുടെ പിൻ വശത്താണ് കറുത്ത പാട്. അടുത്തിടെ നടന്ന ചില കൂടിക്കാഴ്ചകളിൽ ഈ പാട് മേക്കപ്പിട്ട് മറച്ചുവയ്‌ക്കുകയോ ഇടതു കൈ കൊണ്ടു മറച്ചുപിടിക്കുകയോ ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. ഫെബ്രുവരിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുള്ള കൂടിക്കാഴ്‌ചയിലാണ് കറുത്തപാട് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തിങ്കളാഴ്‌ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി വൈറ്റ് ഹൗസിൽ […]