Wednesday, April 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

സഞ്ജു കളിച്ചു, പക്ഷേ ! തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

by News Desk
August 27, 2025
in SPORTS
സഞ്ജു-കളിച്ചു,-പക്ഷേ-!-തൃശൂര്‍-ടൈറ്റന്‍സ്-അഞ്ച്-വിക്കറ്റിന്-തോല്‍പ്പിച്ചു

സഞ്ജു കളിച്ചു, പക്ഷേ ! തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാനതാരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തെങ്കിലും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തോറ്റു. അവസാനം വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിനാണ് കൊച്ചിയെ തോല്‍പിച്ചത്. കെസിഎല്‍ രണ്ടാം സീസണില്‍ കൊച്ചി നേരിടുന്ന ആദ്യ തോല്‍വിയാണിത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍ അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ എ. കെ. അജിനാസാണ് കളിയിലെ താരം. സഞ്ജു ഒഴികേ കൊച്ചിയുടെ മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസണ്‍ തന്നെയായിരുന്നു കൊച്ചിയുടെ ഇന്നിങ്‌സിനെ മുന്നില്‍ നിന്ന് നയിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വിനൂപ് മനോഹരന്‍ പുറത്തായെങ്കിലും തുടര്‍ന്നെത്തിയ മുഹമ്മദ് ഷാനുവും സഞ്ജുവും ചേര്‍ന്ന് കൊച്ചിക്ക് മികച്ച തുടക്കം നല്കി. ആനന്ദ് ജോസഫ് എറിഞ്ഞ നാലാം ഓവര്‍ മുതല്‍ സഞ്ജു ആഞ്ഞടിച്ചു. രണ്ട് സിക്‌സും ഒരു ഫോറുമടക്കം 18 റണ്‍സാണ് ആ ഓവറില്‍ സഞ്ജു നേടിയത്. സഞ്ജുവിന്റെ മികവില്‍ കൊച്ചി ആറാം ഓവറില്‍ അന്‍പത് റണ്‍സ് പിന്നിട്ടു. 26 പന്തുകളില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 76 റണ്‍സ് പിറന്നു. 24 റണ്‍സെടുത്ത ഷാനുവിനെ പുറത്താക്കി അജിനാസാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തുടര്‍ന്നെത്തിയ നിഖില്‍ തോട്ടത്ത് 18ഉം സാലി സാംസന്‍ 16ഉം റണ്‍സുമായി മടങ്ങി. മറുവശത്ത് കൂറ്റന്‍ ഷോട്ടുകളുമായി സഞ്ജു ബാറ്റിങ് തുടര്‍ന്നു. എന്നാല്‍ അജിനാസ് എറിഞ്ഞ 18ആം ഓവര്‍ നിര്‍ണ്ണായകമായി. ഓവറിലെ രണ്ടാം പന്തില്‍ ആനന്ദ് കൃഷ്ണന്‍ പിടിച്ച് സഞ്ജു സാംസണ്‍ പുറത്തായി. 46 പന്തുകളില്‍ നാല് ഫോറും എട്ട് സിക്‌സും അടക്കം 89 റണ്‍സാണ് സഞ്ജു നേടിയത്. തൊട്ടടുത്ത പന്തില്‍ പി എസ് ജെറിനും അടുത്ത പന്തില്‍ മൊഹമ്മദ് ആഷിഖും പുറത്താകുമ്പോള്‍ അജിനാസ് ഹാട്രിക്കും അഞ്ച് വിക്കറ്റ് നേട്ടവും പൂര്‍ത്തിയാക്കി. 13 പന്തുകളില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന ആല്‍ഫി ഫ്രാന്‍സിസിന്റെ പ്രകടനം കൂടി ചേര്‍ന്നപ്പോള്‍ കൊച്ചിയുടെ ഇന്നിങ്‌സ് 188ല്‍ അവസാനിച്ചു. നാലോവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അജിനാസ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. നാലോവറില്‍ 24 റണ്‍സ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തിയ സിബിന്‍ ഗിരീഷും തൃശൂര്‍ ബൗളിങ് നിരയില്‍ തിളങ്ങി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് അഹ്മദ് ഇമ്രാന്‍ തകര്‍പ്പന്‍ തുടക്കം തന്നെ നല്കി. മറുവശത്ത് ആനന്ദ് കൃഷ്ണനും ഷോണ്‍ റോജറും വിഷ്ണു മേനോനും ചെറിയ സ്‌കോറുകളില്‍ പുറത്തായെങ്കിലും കൂറ്റന്‍ ഷോട്ടുകളിലൂടെ അഹ്മദ് ഇമ്രാന്‍ ബാറ്റിങ് തുടര്‍ന്നു. 28 പന്തുകളില്‍ ഇമ്രാന്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചു. അക്ഷയ് മനോഹറുമൊത്ത് നാലാം വിക്കറ്റില്‍ ഇമ്രാന്‍ നേടിയ 51 റണ്‍സാണ് തൃശൂരിന്റെ ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ പി എസ് ജെറിന്‍ എറിഞ്ഞ 14ആം ഓവറില്‍ ഇരുവരും പുറത്തായത് തൃശൂരിന് തിരിച്ചടിയായി. അക്ഷയ് മനോഹര്‍ 20 റണ്‍സും അഹ്മദ് ഇമ്രാന്‍ 72 റണ്‍സും നേടിയാണ് മടങ്ങിയത്. 40 പന്തുകളില്‍ ഏഴ് ഫോരും നാല് സിക്‌സുമടക്കമായിരുന്നു ഇമ്രാന്‍ 72 റണ്‍സ് നേടിയത്. കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തില്‍ ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫും എ കെ അര്‍ജുനും ചേര്‍ന്ന് പക്ഷെ അസാധ്യമെന്ന് തോന്നിച്ചത് സാധ്യമാക്കുകയായിരുന്നു. 16ആം ഓവര്‍ മുതല്‍ ആഞ്ഞടിച്ച ഇരുവരും ചേര്‍ന്ന് അവസാന പന്തില്‍ ടീമിനെ വിജയത്തിലെത്തിച്ചു. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിലെ നാലാം പന്ത് സിക്‌സറിന് പറത്തിയതോടെ അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് നാല് റണ്‍സ്. പരിചയ സമ്പത്തോടെ ബാറ്റ് വീശിയ സിജോമോന്‍ ബൗണ്ടറിയിലൂടെ ടീമിന് വിജയമൊരുക്കി.

സിജോമോന്‍ ജോസഫ് 23 പന്തുകളില്‍ നിന്ന് 42 റണ്‍സും അര്‍ജുന്‍ 16 പന്തുകളില്‍ നിന്ന് 31 റണ്‍സും നേടി പുറത്താകാതെ നിന്നു. വിജയത്തോടെ തൃശൂര്‍ ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

 

ShareSendTweet

Related Posts

ചെപ്പോക്കിൽ-ജയം-തുടർന്ന്-ചെന്നൈ;-കൊല്‍ക്കത്ത-നൈറ്റ്-റൈഡേഴ്സിനെ-32-റണ്‍സിന്-വീഴ്‌ത്തി
SPORTS

ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് വീഴ്‌ത്തി

April 15, 2026
കേരള-വിമന്‍സ്-ലീഗ്:-ഗോകുലം-കേരള-ചാമ്പ്യന്മാര്‍
SPORTS

കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

April 15, 2026
‘വണ്‍-മിനിറ്റ്-ടു-ഹൂപ്പ്’-ടാലന്റ്-ഹണ്ട്:-അന്തിമ-സെലക്ഷന്‍-ട്രയല്‍സ്-അടുത്ത-മാസം
SPORTS

‘വണ്‍ മിനിറ്റ് ടു ഹൂപ്പ്’ ടാലന്റ് ഹണ്ട്: അന്തിമ സെലക്ഷന്‍ ട്രയല്‍സ് അടുത്ത മാസം

April 15, 2026
യുവേഫ-ചാമ്പ്യന്‍സ്-ലീഗ്-രണ്ടാംപാദ-ക്വാര്‍ട്ടര്‍:-അതിജീവിക്കാന്‍-റയല്‍;-ആത്മവിശ്വാസത്തോടെ-ബയേണ്‍
SPORTS

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

April 15, 2026
ചാമ്പ്യന്‍സ്-ലീഗ്:-മുന്നേറ്റം-ഉറപ്പിക്കാന്‍-ആഴ്‌സണല്‍
SPORTS

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

April 15, 2026
അടിപൊളി-ചേട്ട!-സഞ്ജു-സാംസണ്‍-ഐസിസി-പ്ലെയര്‍-ഓഫ്-ദി-മന്ത്,-പുരസ്കാരം-നേടുന്ന-ആദ്യ-മലയാളി
SPORTS

അടിപൊളി ചേട്ട! സഞ്ജു സാംസണ്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്, പുരസ്കാരം നേടുന്ന ആദ്യ മലയാളി

April 14, 2026
Next Post
പ്രജ്ഞാനന്ദ-കുതിപ്പ്-തുടരുന്നു,-എട്ടാം-റൗണ്ടിന്-ശേഷവും-മുന്നില്‍,-ഇനി-ഒരു-റൗണ്ട്-കൂടി-മാത്രം,-കിരീടം-നേടുമോ?

പ്രജ്ഞാനന്ദ കുതിപ്പ് തുടരുന്നു, എട്ടാം റൗണ്ടിന് ശേഷവും മുന്നില്‍, ഇനി ഒരു റൗണ്ട് കൂടി മാത്രം, കിരീടം നേടുമോ?

താരങ്ങള്‍ക്ക്-നഷ്ടം-200-കോടി;-ഡ്രീം-11നുമായുള്ള-കരാര്‍-ബിസിസിഐ-അവസാനിപ്പിച്ചു

താരങ്ങള്‍ക്ക് നഷ്ടം 200 കോടി; ഡ്രീം 11നുമായുള്ള കരാര്‍ ബിസിസിഐ അവസാനിപ്പിച്ചു

ഫിഡെ-ചെസ്-ലോകകപ്പ്-ഇക്കുറി-ഗോവയില്‍;-23-വര്‍ഷത്തിന്-ശേഷം-വീണ്ടും-ഇന്ത്യയിലെ‍-ഒരു-ഫിഡെ-ലോകപ്പ്

ഫിഡെ ചെസ് ലോകകപ്പ് ഇക്കുറി ഗോവയില്‍; 23 വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യയിലെ‍ ഒരു ഫിഡെ ലോകപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പവർകട്ട് പേടിക്കേണ്ട! മന്ത്രിയുടെ ഉറപ്പ്; നാളെ അടിയന്തര അവലോകന യോഗം
  • ശബരിമലയിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് അനുമതിയില്ല; പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഹൈക്കോടതി
  • ‘ഞങ്ങൾ ഇറാന് സഹായമേകുന്നില്ല; തെറ്റായ പ്രചരണങ്ങളിലൂടെ തീരുവ വർദ്ധിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കിൽ ശക്തമായ തിരിച്ചടി നൽകും‘: യുഎസിന് ചൈനയുടെ മുന്നറിയിപ്പ്
  • യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും
  • നിതിന്‍ മൂന്ന് മണിക്കൂറോളം ജീവനോടെ ഉണ്ടായിട്ടും ചികിത്സ നൽകിയില്ല, ശരീരത്തിൽ നിറയെ കമ്പി കൊണ്ട് കുത്തിയ പോലുള്ള പാടുകൾ, ചെറിയൊരു തുകയുടെ പേരിൽ അവൻ ജീവിതം അവസാനിപ്പിക്കില്ലന്ന് സഹോദരി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.