ന്യൂഡൽഹി: ബലൂചിസ്ഥാൻ പരാമർശത്തിൽ ബോളിവുഡ് താരം സൽമാൻ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. 1997ലെ പാക്കിസ്ഥാൻ തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം പട്ടികയിൽ ഉൾപ്പെടുത്തിയാണ് നടനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിയാദിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ ബലൂചിസ്താനെയും പാക്കിസ്ഥാനെയും വ്യത്യസ്ത രാജ്യങ്ങളായി പരാമർശിച്ചതിൽ നടനെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് പുതിയ റിപ്പോർട്ട് എത്തിയത്. കഴിഞ്ഞയാഴ്ച റിയാദിൽ നടന്ന ‘ജോയ് ഫോറം 2025’ എന്ന പരിപാടിയിൽ ‘മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ സിനിമ’ എന്ന വിഷയത്തിൽ നടന്ന […]









