
മെട്രോ പൊളിറ്റന്‍ സിറ്റിയായുള്ള ബെംഗളൂരുവിന്റെ വളര്‍ച്ചയില്‍ കാലാവസ്ഥയ്ക്ക് നിര്‍ണായക പങ്കുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ കാലാവസ്ഥയോട് സാമ്യതകളുള്ളതിനാല്‍ 90കള്‍ക്കിപ്പുറം വിദേശ കമ്പനികള്‍ ഇവിടെ നിക്ഷേപം നടത്തി. അത് നഗരവളര്‍ച്ചയില്‍ സുപ്രധാനമായി. എന്നാല്‍ ബെംഗളൂരുവില്‍ നിന്ന് എളുപ്പം പോകാവുന്നതും മികച്ച കാലാവസ്ഥയുള്ളതുമായ 5 സ്ഥലങ്ങള്‍ ഏതെല്ലാമെന്നറിയാം.
- നന്ദി ഹില്‍സ്
ബാംഗ്ലൂരിനടുത്തുള്ള അതിമനോഹരമായ ഹില്‍സ്‌റ്റേഷനാണിത്. തണുത്ത കാലാവസ്ഥ നിങ്ങളെ അത്രമേല്‍ ത്രസിപ്പിക്കും. കോടപുതച്ച മലനിരകള്‍ ആസ്വദിക്കാവുന്ന വിശാലമായ കാഴ്ചകള്‍ ഇവിടെ നിന്ന് സാധ്യമാണ്. ട്രെക്കിങ്, റോക്ക് ക്ലൈംബിങ് തുടങ്ങിയ വിനോദങ്ങളിലും ഏര്‍പ്പെടാം.
- കൂര്‍ഗ്
കര്‍ണാടകയിലെ അതിമനോഹരമായ ഹില്‍സ്റ്റേഷനാണ് കൂര്‍ഗ് അഥവാ കുടക്. പച്ചപ്പിന്റെ കാഴ്ചകളാണെങ്ങും. അതിനാല്‍ തന്നെ ഇവിടെ അതിസുന്ദരവും സുഖകരവുമായ കാലാവസ്ഥയുമാണ്. കോടപുതച്ച മലനിരകള്‍ നിങ്ങളെ മാടിവിളിക്കും. തണുപ്പില്‍ അലിഞ്ഞ് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള സഞ്ചാരം അതിവിശിഷ്ടവുമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വേനല്‍ക്കാല വിശ്രമ കേന്ദ്രങ്ങളിലൊന്നാണിത്.
- ചിക്കമംഗളൂര്‍
പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ചിക്മംഗളൂര്‍, പ്രകൃതിഭംഗിയാര്‍ന്ന ഇടങ്ങളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നു. കാപ്പിത്തോട്ടങ്ങളുടെ പറുദീസയാണ് ഇവിടവും. വേനലിലും കുളിരുള്ള ഇടമായതിനാല്‍ യാത്രികര്‍ മികച്ച വിശ്രമ കേന്ദമായി ഈ പ്രകൃതിരമണീയ സ്ഥലം തെരഞ്ഞെടുക്കുന്നു. പച്ചപ്പിന്റെ ഈ കേന്ദ്രം പ്രശാന്തസുന്ദരവുമാണ്.
- ഹംപി
യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളിലൊന്നായ ഹംപി അതിശയിപ്പിക്കുന്ന വാസ്തുവിദ്യകളുടെ സഞ്ചയമുള്ള കേന്ദ്രമാണ്. ഇവിടെ പാറക്കെട്ടുകളും വിസ്മയക്കാഴ്ചയൊരുക്കുന്നു. രാജ്യത്തിന്റെയും വിശേഷിച്ച് കര്‍ണാടകയുടെയും ചരിത്ര സാംസ്‌കാരിക പൈതൃകം അടുത്തറിയാന്‍ ഇവിടം സന്ദര്‍ശിക്കുന്നത് സഹായിക്കും.
- ബാദാമി
കൂറ്റന്‍ പാറകളില്‍ കൊത്തിയെടുക്കപ്പെട്ട ക്ഷേത്രങ്ങള്‍ക്കും ഗുഹാക്ഷേത്രങ്ങള്‍ക്കും പേരുകേട്ട ബാദാമി, സവിശേഷമായ സാംസ്‌കാരിക അനുഭവം സമ്മാനിക്കും. അതേസമയം തന്നെ വേനലിലും സുഖകരമായ കാലാവസ്ഥ പ്രദാനം ചെയ്യുന്ന ഇടവുമാണ്. പച്ചപ്പാര്‍ന്ന ഇടങ്ങള്‍ ബാദാമിയുടെ മനോഹാരിത കൂട്ടുന്നു.