Friday, November 14, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

സ്‌നേഹസാഹോദര്യങ്ങളുടെ തിരുവോണ ലഹരിയില്‍ ആഗോള മലയാളികള്‍ ; കാന്തിയോടെ ഉത്സവ നിറവ്

by Sabin K P
September 5, 2025
in LIFE STYLE
സ്‌നേഹസാഹോദര്യങ്ങളുടെ-തിരുവോണ-ലഹരിയില്‍-ആഗോള-മലയാളികള്‍-;-കാന്തിയോടെ-ഉത്സവ-നിറവ്

സ്‌നേഹസാഹോദര്യങ്ങളുടെ തിരുവോണ ലഹരിയില്‍ ആഗോള മലയാളികള്‍ ; കാന്തിയോടെ ഉത്സവ നിറവ്

happy onam 2025-global malayali is celebrating thiruvonam with overwhelming fervour and spirit

സമഭാവനയുടെ തിരുവോണ ലഹരിയിലാണ് നാടും നഗരവും. മാനുഷരെല്ലാം ഒന്നുപോലെ എന്ന മാനവിക സന്ദേശമാണ് ഓണത്തിന്റെ പൊരുള്‍. ഇല്ലാത്തവര്‍ക്ക് ഉള്ളവര്‍ കൈയ്യയച്ചുനല്‍കേണ്ടതിന്റെ സന്ദേശം ഓണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ദുരിതപ്പാടുകളില്‍ ഉഴലുന്ന മനുഷ്യരെ ചേര്‍ത്തുപിടിക്കുമ്പോഴാണ് ഓണം പൂര്‍ണമാവുക. അത്തരത്തിലെല്ലാം ഉത്സവ നിറവിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍.

വറുതിക്കര്‍ക്കടകത്തിലെ തോരാദുരിതമഴയില്‍ നിന്ന് ചിങ്ങവെയിലിന്റെ തെളിച്ചവുമാണ് മലയാളിക്ക് ഓണം. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത നല്ല കാലത്തിന്റെ നിറസ്മരണ പുതുക്കല്‍. ഇത്രയേറെ ഗൃഹാതുര മുദ്രയുള്ള ആഘോഷം മലയാളിക്ക് വേറെന്തുണ്ട്. അത്രമേല്‍ സന്തോഷക്കാലമാണ് ഓണം. പലവര്‍ണ പൂക്കളവും, മധുരക്കൂട്ടേകുന്ന പ്രഥമനടക്കം വിഭവസമൃദ്ധമായ സദ്യയും ഒരുക്കി ഓണക്കോടിയണിഞ്ഞ് മാവേലിയെ വരവേല്‍ക്കുന്നു മലയാളക്കര.

ജാതിമത ലിംഗവര്‍ഗവര്‍ണ ഭേദങ്ങളില്ലാതെ ഒരൊറ്റ മനസോടെ മലയാളി തിരുവോണം പ്രൗഢിയോടെ, ആഹ്ളാദാരവങ്ങളോടെ ഉത്സവമാക്കുന്നു. ലോകത്തിന്റെ ഏത് കോണിലായാലും മലയാളി ഓണം കെങ്കേമമാക്കും. പത്തുനാള്‍ മുറ്റത്തെ പൂത്തറയില്‍ കളങ്ങള്‍ മാറിയെത്തും. ഒന്നുചേരലിന്റെ ആഘോഷമാണ് ഓണം. ബന്ധങ്ങളും സൗഹൃദങ്ങളും കൂട്ടിയിണക്കപ്പെടുന്ന ഉത്സവവേള.

മറ്റെല്ലാ ഭേദങ്ങളും മാറ്റിവച്ച് മലയാളി ഈ ആഘോഷ വേളയില്‍ ഒന്നിക്കുന്നു. ദൂരദേശങ്ങളിലുള്ളവര്‍ അവരവരുടെ നാടുകളിലേക്കെത്തുന്നു. കുടുംബവുമൊത്ത് അതുല്യ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നു. പൂക്കളമിട്ടും പുതുവസ്ത്രമണിഞ്ഞും ഊഞ്ഞാലാടിയും ഓണക്കളികളിലേര്‍പ്പെട്ടും ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ഓണമാക്കാന്‍ അവര്‍ മത്സരിക്കുന്നു.

ഐതിഹ്യപ്പെരുമയും നിറച്ചാര്‍ത്ത്

ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും മഹാബലി രാജാവുമായി ബന്ധപ്പെട്ടതാണ് പ്രധാനം. നീതിമാനായിരുന്ന മഹാബലിയെന്ന അസുര രാജാവ് അത്തം പത്തിന് തിരുവോണ നാളില്‍ പ്രജകളെ കാണാന്‍ പാതാളത്തില്‍ നിന്ന് ഭൂമിയിലെത്തുന്നുവെന്നാണ് സങ്കല്‍പ്പം. മഹാവിഷ്ണു ബ്രാഹ്‌മണ കുമാരനായ വാമനനായി മൂന്നടി മണ്ണ് ചോദിച്ചെത്തുന്നു. നീതിമാനും പ്രജാവത്സലനുമായ മാവേലി സമ്മതം മൂളുന്നു.

വാമനന്‍ ഭീമാകാരത്വം സ്വീകരിച്ച് രണ്ടടി വച്ചതോടെ പ്രപഞ്ചം മുഴുവന്‍ അളക്കപ്പെട്ടു. മൂന്നാമത്തെ അടിയാവശ്യപ്പെട്ടപ്പോള്‍ മഹാബലി തന്റെ ശിരസ്സ് കുനിച്ച് ഇടം നല്‍കി. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തും മുന്‍പ് മഹാബലി ഒരാവശ്യം മുന്നോട്ടുവച്ചു. വര്‍ഷാവര്‍ഷം ചിങ്ങത്തിലെ തിരുവോണനാളില്‍ പ്രജകളെ സന്ദര്‍ശിക്കാന്‍ അവസരം തരണമെന്നായിരുന്നു അത്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ടൈംസ് നൗ വാര്‍ത്തയുടെ പൊന്നോണാശംസകള്‍…

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2025-നവംബർ-14-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 നവംബർ 14 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

November 14, 2025
jawaharlal-nehru’s-quotes-on-children:-‘അവരെ-സ്‌നേഹത്താല്‍-ജയിക്കുക’-;-കുരുന്നുകളെക്കുറിച്ചുള്ള-നെഹ്‌റു-ഉദ്ധരണികള്‍
LIFE STYLE

Jawaharlal Nehru’s Quotes On Children: ‘അവരെ സ്‌നേഹത്താല്‍ ജയിക്കുക’ ; കുരുന്നുകളെക്കുറിച്ചുള്ള നെഹ്‌റു ഉദ്ധരണികള്‍

November 13, 2025
പണ്ഡിറ്റ്-ജവഹർലാൽ-നെഹ്‌റു-കോട്ടിൽ-എപ്പോഴും-ഒരു-റോസാപ്പൂവ്-സൂക്ഷിച്ചിരുന്നത്-എന്തുകൊണ്ട്?-ഭാര്യ-കമലയ്ക്ക്-ഇതുമായുള്ള-ബന്ധം-എന്താണ്?
LIFE STYLE

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു കോട്ടിൽ എപ്പോഴും ഒരു റോസാപ്പൂവ് സൂക്ഷിച്ചിരുന്നത് എന്തുകൊണ്ട്? ഭാര്യ കമലയ്ക്ക് ഇതുമായുള്ള ബന്ധം എന്താണ്?

November 13, 2025
ആലപ്പുഴയിലെ-ഈ-വള്ളംകളി-ജവഹർലാൽ-നെഹ്‌റുവിന്റെ-പേരിൽ-അറിയപ്പെടാൻ-കാരണം-എന്ത്?-കേരളവുമായി-അദ്ദേഹത്തിനുള്ള-ബന്ധം-അറിയാം
LIFE STYLE

ആലപ്പുഴയിലെ ഈ വള്ളംകളി ജവഹർലാൽ നെഹ്‌റുവിന്റെ പേരിൽ അറിയപ്പെടാൻ കാരണം എന്ത്? കേരളവുമായി അദ്ദേഹത്തിനുള്ള ബന്ധം അറിയാം

November 13, 2025
children’s-day-wishes-in-malayalam:-‘കുരുന്നുമനസുകളില്‍-വിതയ്ക്കാം-സ്നേഹവിത്തുകള്‍’-;-കുഞ്ഞുങ്ങള്‍ക്ക്-നേരാം-ശിശുദിനാശംസകള്‍
LIFE STYLE

Children’s Day Wishes In Malayalam: ‘കുരുന്നുമനസുകളില്‍ വിതയ്ക്കാം സ്നേഹവിത്തുകള്‍’ ; കുഞ്ഞുങ്ങള്‍ക്ക് നേരാം ശിശുദിനാശംസകള്‍

November 13, 2025
ഇന്നത്തെ-രാശിഫലം:-2025-നവംബർ-13-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 നവംബർ 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

November 13, 2025
Next Post
തിരുവോണത്തിനു-വെള്ളംകുടി-മുട്ടും!!-കുടിയന്മാരുടെ-ഉത്രാടപ്പാച്ചിൽ-ബിവറേജസ്-ഔട്ട്‌ലെറ്റുകളിലേക്ക്,-പ്രതീക്ഷിക്കുന്നത്-റെക്കോഡ്-മദ്യവിൽപ്പന

തിരുവോണത്തിനു വെള്ളംകുടി മുട്ടും!! കുടിയന്മാരുടെ ഉത്രാടപ്പാച്ചിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിലേക്ക്, പ്രതീക്ഷിക്കുന്നത് റെക്കോഡ് മദ്യവിൽപ്പന

അമേരിക്ക-പിടിച്ചുനിൽക്കുന്നത്-തീരുവകളുടെ-ബലത്തിൽ?-തീരുവകളുള്ളതിനാൽ-അമേരിക്ക-സമ്പന്നരാഷ്ട്രമാണ്,-അല്ലെങ്കിൽ-ദരിദ്രരാഷ്ട്രമാകും!!,-ഇന്ത്യയ്ക്കിട്ട്-പണിഞ്ഞത്-റഷ്യ-യുക്രൈൻ-യുദ്ധം-അവസാനിപ്പിക്കാനുള്ള-നിർണായക-ശ്രമങ്ങളുടെ-ഭാഗമായി-ട്രംപ്-സുപ്രിംകോടതിയിൽ

അമേരിക്ക പിടിച്ചുനിൽക്കുന്നത് തീരുവകളുടെ ബലത്തിൽ? തീരുവകളുള്ളതിനാൽ അമേരിക്ക സമ്പന്നരാഷ്ട്രമാണ്, അല്ലെങ്കിൽ ദരിദ്രരാഷ്ട്രമാകും!!, ഇന്ത്യയ്ക്കിട്ട് പണിഞ്ഞത് റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക ശ്രമങ്ങളുടെ ഭാഗമായി- ട്രംപ് സുപ്രിംകോടതിയിൽ

വൈ​ബാ​ണ്-ചു​ര​ത്തി​ന്-മു​ക​ളി​ൽ

വൈ​ബാ​ണ് ചു​ര​ത്തി​ന് മു​ക​ളി​ൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഷൈഖ ഹെസ്സ ഇസ്ലാമിക്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ ദഅവ സംഗമം സംഘടിപ്പിച്ചു
  • അര്‍ജുന്‍ എരിഗെയ്സിയും ലെവോണ്‍ ആരോണിയോനും തമ്മിലുള്ള മത്സരം സമനിലയില്‍, ഹരികൃഷ്ണയും ജോസ് മാര്‍ട്ടിനെസും സമനില തന്നെ
  • പതിനാലുകാരൻ്റെ പ്രഹരം! വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറി; റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ ഇന്ത്യ ‘A’യ്ക്ക് ത്രസിപ്പിക്കുന്ന വിജയം
  • നന്ദിയുണ്ട്, പക്ഷേ ഞെട്ടിച്ചു! ബിഹാർ ഫലത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
  • മജ്ജയും മാംസവും മരവിച്ച് പോകുന്ന കൊടും തണുപ്പ്; ഒയ്മ്യാകോൺ എന്ന ഭൂമിയുടെ ഫ്രീസർ

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.