തിരുവനന്തപുരം: പതിവുപോലെ ഇത്തവണയും കുടിയന്മാരുടെ ഉത്രാടപ്പാച്ചിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിലേക്കായിരുന്നു. തിരുവോണ ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അവധിയായതിനാൽ വ്യാഴാഴ്ച വലിയ തിരക്കാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളിൽ അനുഭവപ്പെട്ടത്. അതിനാൽത്തന്നെ വ്യാഴാഴ്ച റെക്കോഡ് മദ്യവിൽപ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്ന കണക്കുകൂട്ടലിലാണ് ബെവ്‌കോ അധികൃതർ. അതേസമയം കഴിഞ്ഞവർഷം ഉത്രാടദിനത്തിൽ മലയാളി കുടിച്ചുവറ്റിച്ചത് 124 കോടിയുടെ മദ്യമാണ്. ഈ റെക്കോഡ് ഇത്തവണ മറികടന്നേക്കുമെന്നാണ് സൂചന. 2023-ലെ ഉത്രാടദിനത്തിൽ 116 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. കഴിഞ്ഞവർഷം ഓണക്കാലത്തുമാത്രം ബെവ്‌കോയിൽ 818.21 കോടി രൂപയുടെ […]









