മുണ്ടക്കയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കരിനിലം കുഴിപ്പറമ്പിൽ പ്രദീപ് (48) ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യ ചേരിത്തോട്ടത്തിൽ സൗമ്യ (33), ഭാര്യാ മാതാവ് ബീന നന്ദൻ (65) എന്നിവർക്ക് പ്രദീപിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇന്നു ഉച്ചയ്ക്ക് 12 മണിയോടെ പുഞ്ചവയൽ ടൗണിന് സമീപമാണ് സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരു കൂട്ടരും തമ്മിൽ പോലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. തുടർന്നു പ്രശ്നം പരിഹരിച്ച ശേഷം വീട്ടിലേക്ക് […]









