തെഹ്റാൻ: സമാധാന ചർച്ചകളിൽ പാകിസ്താനെ മധ്യസ്ഥനായി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇറാൻ. പാകിസ്താൻ എപ്പോഴും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ താൽപ്പര്യങ്ങൾക്കൊപ്പമാണെന്നും അമേരിക്കയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി അവർ ഒന്നും ചെയ്യില്ലെന്നും ഇറാന്റെ ദേശീയ സുരക്ഷാ-വിദേശനയ കമീഷൻ വക്താവും എം പിയുമായ ഇബ്രാഹിം റെസായി ആരോപിച്ചു. എക്സിലൂടെയായിരുന്നു റെസായിയുടെ പ്രതികരണം. പാകിസ്താൻ നല്ലൊരു സുഹൃത്തും അയൽരാജ്യവുമാണെങ്കിലും ചർച്ചകൾക്ക് നേതൃത്വം നൽകാൻ ആവശ്യമായ വിശ്വാസ്യത അവർക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. “പാകിസ്താൻ ഞങ്ങളുടെ നല്ലൊരു സുഹൃത്തും അയൽരാജ്യവുമാണ്. എന്നാൽ ചർച്ചകൾക്ക് അനുയോജ്യമായ […]






