
രാഷ്ട്രീയപരമായി സംവേദനക്ഷമതയുള്ളതും, സെൻസിറ്റീവായതുമായ ഓൺലൈൻ ഉള്ളടക്കങ്ങൾ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയ എഐ ടൂളുമായി ചൈന വരുന്നു. പ്രശസ്‌തമായ ലാര്‍ജ് ലാംഗ്വേജ് മോഡലായ ഡീപ്‌സീക്കിനാണ് പുത്തന്‍ മേക്ക്‌ഓവര്‍ വരുന്നത്. ഇന്‍റര്‍നെറ്റില്‍ നിന്ന് സെൻസിറ്റീവ് ചർച്ചകൾ തടയുന്നതിന് വേണ്ടിയുള്ള ഡീപ്‌സീക്ക്-ആര്‍1-സേഫ് എഐ മോഡലിൻ്റെ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ് ഇപ്പോൾ. എന്നാല്‍ ഡീപ്‌സീക്കല്ല, ചൈനീസ് ടെക് ഭീമനായ വാവെയ് ആണ് ഈ പുത്തന്‍ എഐ ഏജന്‍റിന്‍റെ സൃഷ്‌ടാക്കള്‍ എന്നതാണ് പ്രത്യേകത. ഡീപ്‌സീക്ക്-ആർ1 ഓപ്പൺ സോഴ്‌സ് മോഡലിലാണ് ഈ എഐ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഈ ടൂൾ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ഫയലുകൾ എന്നിവ വിശകലനം ചെയ്യും. കൂടാതെ ചൈനീസ് സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായതോ, സാമൂഹിക വിരുദ്ധമായതോ, കലാപങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതോ ആയ ഉള്ളടക്കങ്ങൾ ഇത് സ്വയം കണ്ടെത്തുകയും, ഫിൽട്ടർ ചെയ്യുകയോ അല്ലെങ്കിൽ നീക്കം ചെയ്യുകയോ ചെയ്യും. അതേസമയം ലിയാങ്ങോ ഡീപ്‌സീക്കോ പദ്ധതിയിൽ നേരിട്ട് പങ്കില്ലെന്ന് വാവെയ് വ്യക്തമാക്കിയിട്ടുണ്ട്. സെജിയാങ് സർവകലാശാലയിലെ ഗവേഷകരുമായി ചേർന്ന് പ്രവർത്തിച്ച വാവെയ്, അവരുടെ 1,000 അസെൻഡ് എഐ ചിപ്പുകൾ ഉപയോഗിച്ച് ഓപ്പൺ സോഴ്‌സ് ഡീപ്‌സീക്ക് ആര്‍1 മോഡലിനെ വീണ്ടും പരിശീലിപ്പിച്ചിരുന്നു. പ്രകടനത്തിൽ വലിയ വിട്ടുവീഴ്‌ച ചെയ്യാതെ സിസ്റ്റത്തിൽ കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. രാഷ്ട്രീയമായി സെൻസിറ്റീവ് ഉള്ളടക്കം, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള പ്രേരണ എന്നിവയ്‌ക്കെതിരെ കൂടുതൽ ശക്തമായ പ്രതിരോധം ഈ പുതിയ എഐ ടൂൾ നേടിയെടുക്കുന്നതായി ഹുവാവേ അവകാശപ്പെടുന്നു.
The post പുതിയ AI ടൂളുകളുമായി ചൈന; രാഷ്ട്രീയമായി പ്രശ്‌നമുള്ള വിവരങ്ങൾ അതിവേഗം നീക്കം ചെയ്യും appeared first on Express Kerala.









