തിരുവനന്തപുരം: സംസ്ഥാനം വരും മാസങ്ങളിൽ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകും. നവംബർ-ഡിസംബർ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഡിസംബർ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ കമ്മീഷൻ പൂർത്തിയാക്കി. ഇതിനിടെ തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. ഇതു ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി. […]









