ന്യൂയോർക്ക്: യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാനെ ആക്രമിച്ച ഇന്ത്യയെ നാണംകെടുത്തി തിരിച്ചയച്ചുവെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയിൽ. കൂടാതെ ഇന്ത്യയ്‌ക്കെതിരായ സംഘർഷത്തിൽ പാക്കിസ്ഥാനാണ് ജയിച്ചതെന്നും ഷഹബാസ് ഷെരീഫ് യുഎന്നിൽ അവകാശവാദമുന്നയിച്ചു. ‘‘ഈ വർഷം മേയിൽ കിഴക്കൻ അതിർത്തിയിൽനിന്ന് പ്രകോപനമില്ലാതെ ആക്രമണമുണ്ടായി. ശത്രുക്കളെ ഞങ്ങൾ നാണംകെടുത്തി തിരിച്ചയച്ചു. പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യ രാഷ്ട്രീയമായ മുതലെടുപ്പിനായി പാക്കിസ്ഥാനെ ആക്രമിച്ചു. എന്നാൽ ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സൈന്യം അവർക്ക് ആകാശത്തുവച്ച് മറുപടി നൽകി. ഏഴ് ഇന്ത്യൻ യുദ്ധവിമാനങ്ങളെയാണ് […]









