ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രകടനത്തിനിടെ നടത്തിയ ‘പ്രകോപനപരമായ നടപടികളുടെ’ പേരിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. അമേരിക്കൻ സൈനികരെ അനുസരണക്കേട് കാണിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും പെട്രോ ശ്രമിച്ചുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സാമൂഹിക മാധ്യമമായ എക്സിലെ പോസ്റ്റിൽ ആരോപിച്ചു.ന്യൂയോർക്കിലെ തെരുവിൽ മെഗാഫോണിലൂടെ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോ പെട്രോ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. അമേരിക്കൻ സൈന്യത്തേക്കാൾ വലിയ ഒരു സൈന്യത്തിനായി സൈനികരെ സംഭാവന ചെയ്യാൻ അദ്ദേഹം […]









