
രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തെ അപലപിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നീതീകരിക്കാൻ ആകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഘട്ടത്തിലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ബിജെപി പ്രതിനിധി ചാനൽ ചർച്ചയിൽ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൽ പരാതി ലഭിക്കുന്നത് 29 -ാം തീയതിയാണ്. അതാണ് വിചിത്രമായ കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രിൻ്റു മഹാദേവനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരനെ പൊലീസ് ബന്ധപ്പെട്ടപ്പോൾ തുടർനടപടിക്ക് താല്പര്യമില്ല എന്നാണ് അറിയിച്ചത്. പ്രതിപക്ഷം നിയമസഭയിൽ നടത്തിയത് ഒരു നാടകം മാത്രമാണ്. ഈ വിഷയത്തിന് അത്ര അടിയന്തര പ്രാധാന്യം ഉണ്ടായിരുന്നെങ്കിൽ ഇന്നലെ ഈ വിഷയം പ്രതിപക്ഷത്തിന് ഉന്നയിക്കാമായിരുന്നു എന്നും മന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ ഒരു പരാമർശം നടത്തിയിട്ട് പോലും പ്രതികരിക്കാൻ നാലുദിവസം വേണ്ടിവന്നു കോൺഗ്രസിനെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂച്ചിച്ചേർത്തു.
The post രാഹുൽ ഗാന്ധിക്കെതിരായ പരാമർശം: ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ് appeared first on Express Kerala.









