മനാമ: “ഗാന്ധി ജയന്തി” ആഘോഷത്തിൻ്റെ ഭാഗമായി ഇബ്നു അൽ-ഹൈതം ഇസ്ലാമിക് സ്കൂളിലെ വിദ്യാർത്ഥികൾ ദണ്ഡി മാർച്ച് നടത്തി. സത്യം, സമാധാനം, ശുചിത്വം എന്നിവ ഉയർത്തിപ്പിടിക്കുമെന്ന് അവർ പ്രതിജ്ഞയെടുത്തു, ഗാന്ധിജിയുടെ സ്വച്ഛ് ഭാരത് ദർശനത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ക്ലാസ് മുറികളിലും ഇടനാഴികളിലും വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.









