നവരാത്രി ആഘോഷങ്ങളില്‍ സുപ്രധാനമാണ് മഹാനവമി. ഈ ദിനത്തിലാണ് സംസ്ഥാനത്ത് ആയുധ പൂജ നടക്കുന്നത്. ക്ഷേത്രങ്ങളിലും വീടുകളിലും വിശ്വാസികള്‍ അവരുടെ പണിയായുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്നു.
വിദ്യാര്‍ഥികള്‍ പുസ്തകം പൂജിക്കുന്നു. തൊഴിലാളികള്‍ അവരുടെ പണിയായുധങ്ങളെ ആരാധിക്കുന്നു. അത്തരത്തില്‍ കര്‍മ്മങ്ങളുടെ മഹത്വം ഉദ്ഘോഷിക്കുന്ന ദിനമാണത്. അറിവും അധ്വാനവും ആഘോഷിക്കപ്പെടുന്ന പുണ്യദിനം. ദുര്‍ഗയും, സരസ്വതിയും, ലക്ഷ്മിയും ആരാധിക്കപ്പെടുന്നു.
വൈപുല്യമാര്‍ന്ന രീതികളില്‍ സംസ്ഥാനത്തുടനീളം മഹാനവമി-വിജയദശമി ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കങ്ങള്‍ സജീവമാണ്. ഈ ഉത്സവാന്തരീക്ഷത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരാം മഹാനവമി-ആയുധപൂജ-വിജയദശമി ആശംസകള്‍.
- അറിവിന്റെ നിറവില്‍, ഐശ്വര്യം പുലരട്ടെ, മഹാനവമി-വിജയദശമി ആശംസകള്‍
- ഇരുട്ട് മായും, ദീപപ്രഭ നിറയും ; മഹാനവമി-വിജയദശമി ആശംസകള്‍
- അറിവ് വെളിച്ചം, അധ്വാനം തെളിച്ചം, പുലരട്ടെ നല്ല നാളെകള്‍, മഹാനവമി-വിജയദശമി ആശംസകള്‍
- ശക്തി നേരിനുള്ള കരുത്താകട്ടെ, ഭക്തി നന്‍മയിലേക്കുള്ള വഴിയാകട്ടെ, അറിവ് സാഹോദര്യത്തിന് തുണയാകട്ടെ…മഹാനവമി ആശംസകള്‍
- നന്‍മയുടെ വിജയത്തില്‍ ജീവിതം സുരഭിലമാകട്ടെ…മഹാനവമി ആശംസകള്‍
- അറിവിലൂടെ സമാധാനം, ഭക്തിയിലൂടെ സന്തോഷം, അധ്വാനത്തിലൂടെ വിജയം…ആയുധപൂജ ആശംസകള്‍
- അറിവ് ആധാരം, അധ്വാനം ഇന്ധനം, വിജയം സുനിശ്ചിതം, മഹാനവമി-വിജയദശമി ആശംസകള്‍
- അധ്വാനം മഹത്വം, പ്രയത്നം പ്രയാണം, പ്രകാശം നിറയട്ടെ…ആധുധ പൂജ ആശംസകള്‍
- അറിവും ആരോഗ്യവും ഐശ്വര്യവും പുലരട്ടെ, മഹാനവമി-വിജയദശമി ആശംസകള്‍
- അറിവ് കരുത്താകട്ടെ, ഐശ്വര്യവും സമ്പല്‍സമൃദ്ധിയും കൈവരട്ടെ, മഹാനവമി-വിജയദശമി ആശംസകള്‍
- അധ്വാനം ജീവിത മഹത്വം സമ്മാനിക്കട്ടെ, സമ്പാദ്യം വളരട്ടെ, ആയുധ പൂജ ആശംസകള്‍
- അറിവിലൂടെ അധ്വാനം, മികവിലൂടെ ജീവിത വിജയം, മഹാനവമി-വിജയദശമി ആശംസകള്‍
- നിങ്ങളുടെ കഴിവും അറിവും വിജയവും സമൃദ്ധിയും നല്‍കട്ടെ ; മഹാനവമി-വിജയദശമി ആശംസകള്‍
- നിങ്ങളുടെ അറിവിനും മികവിനും കൂടുതല്‍ തീര്‍ച്ചയും മൂര്‍ച്ചയും കൈവരട്ടെ ; മഹാനവമി-വിജയദശമി ആശംസകള്‍
- കഠിനാധ്വാനവും സമര്‍പ്പണവും നിങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കട്ടെ, മഹാനവമി-വിജയദശമി ആശംസകള്‍
- മഹാനവമി-വിജയദശമി വേള നിങ്ങളെ പ്രചോദിപ്പിക്കുകയും പരിശ്രമങ്ങള്‍ക്ക് ഏറെ ശക്തി പകരുകയും ചെയ്യട്ടെ ; ഹൃദ്യമായ ആശംസകള്‍
- ജീവിതം സന്തോഷവും, സമാധാനവും, സമൃദ്ധിയും കൊണ്ട് നിറയട്ടെ ; മഹാനവമി-വിജയദശമി ആശംസകള്‍
- നിങ്ങളില്‍ സര്‍ഗാത്മകത പൂത്തുലയട്ടെ, മികവുകള്‍ കൂടുതല്‍ തിളങ്ങട്ടെ ; മഹാനവമി-വിജയദശമി ആശംസകള്‍








