
ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഇന്ന് (ചൊവ്വാഴ്ച) രാവിലെ മുതൽ കനത്തമഴ. നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. കഴിഞ്ഞദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന ഡൽഹിയിൽ ചൊവ്വാഴ്ച പെയ്ത മഴയെത്തുടർന്ന് താപനില കുറഞ്ഞിട്ടുണ്ട്.
വിമാന സർവീസുകളെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്;
ചൊവ്വാഴ്ച രാവിലെ മുതൽ ശക്തമായ മഴ തുടരുന്നത് വിമാന സർവീസുകളെ ബാധിച്ചേക്കാമെന്നും ഡൽഹി വിമാനത്താവളത്തിൽനിന്ന് യാത്രചെയ്യേണ്ടവർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർ ഇന്ത്യ അറിയിച്ചു.
ALSO READ: ചെന്നൈ-ചെങ്കോട്ട സ്‌പെഷ്യല്‍ ട്രെയിന്‍ കോട്ടയത്തേക്ക് നീട്ടി
മഴ കാരണം റോഡിൽ ഗതാഗതതടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ അതനുസരിച്ച് യാത്ര ആസൂത്രണംചെയ്യണമെന്ന് ഇൻഡിഗോയും നിർദേശം നൽകി. പ്രതികൂല കാലാവസ്ഥ കാരണം ഡൽഹിയിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങൾ വൈകിയേക്കാമെന്നും യാത്രക്കാർ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും സ്‌പൈസ് ജെറ്റും അറിയിച്ചു.
The post ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഇന്ന് രാവിലെ മുതൽ കനത്തമഴ; വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് മുന്നറിയിപ്പ് appeared first on Express Kerala.









