
കാലിഫോർണിയ: അമേരിക്കയിൽ കൊവിഡ് 19 വ്യാപന സാധ്യതയും പനി സീസണിൻ്റെ തുടക്കവും ആയതിനാൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. കാലിഫോർണിയ സംസ്ഥാനത്തുള്ള പ്രധാന നഗരമായ സൊനോമ കൗണ്ടിയിൽ നവംബർ 1 മുതൽ 2026 മാർച്ച് 31 വരെയാണ് മാസ്‌ക് നിർബന്ധമാക്കിയത്.
അടുത്തിടെ അമേരിക്കയിൽ കൊവിഡ് എക്സ് എഫ് ജി ‘സ്ട്രാറ്റസ്’ വകഭേദം വ്യാപകമായി പടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കെഎൻ95, കെഎൻ94, എൻ95 മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ളവ ഉപയോഗിക്കാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാസ്‌ക് നിർബന്ധമാക്കിയതിനൊപ്പം കോവിഡ്-19, ഫ്ലൂ വാക്സിനുകൾ ആറുമാസം പ്രായം കഴിഞ്ഞ എല്ലാവരും എടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
The post അമേരിക്കയിൽ കൊവിഡ് 19 വ്യാപന സാധ്യത; സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി appeared first on Express Kerala.









