തളിപ്പറമ്പ്: ഇന്നലെ തളിപ്പറമ്പിന്റെ ഹൃദയഭാഗം കത്തിയമർന്നതോടെ ജനം മുൾമുനയിൽ നിന്നത് മൂന്നു മണിക്കൂർ. വൈകിട്ട് അഞ്ച് മണിയോടെ, നഗരത്തിലെ തിരക്കേറിയ സമയത്താണ് തീ പിടിച്ചത്. ആദ്യം മാക്സ് ക്രോ എന്ന ചെരുപ്പ് കടയിലാണ് ആദ്യം തീ പടർന്നത്. തീ ആളിപ്പടരുന്നതിന് മുമ്പ് തന്നെ കെട്ടിടത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതോടെ വൻ ദുരന്തമാണ് ഒഴിവായത്. എങ്കിലും ബസ് സ്റ്റാൻഡിന് സമീപത്തെ കെവി കോംപ്ലക്സിലെ മൂന്നു കെട്ടിടങ്ങളാണ് കത്തിചാമ്പലായത്. ഒരു കെട്ടിടം പൂർണമായും രണ്ടു കെട്ടിടങ്ങൾ ഭാഗികമായും കത്തി നശിച്ചു. 60 കടകളും […]









