
ആർ. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഭാഷാ സിറ്റികോം പരമ്പരയാണ് ചക്കപ്പഴം. ചക്കപ്പഴത്തിൽ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രണങ്ങളിലൊന്നാണ് പ്ലാവിൽ വീട്ടിലെ മുത്തശ്ശി. ഇന്ദിര ദേവിയാണ് മുത്തശ്ശിയായി അഭിനയിച്ചത്. ചക്കപ്പഴത്തിനുശേഷം മറ്റൊരു പ്രോജക്ടിലും ഇന്ദിര ദേവി ഭാഗമായില്ല. പ്രായത്തിന്റേതായ അവശതകൾ അലട്ടി തുടങ്ങിയതോടെയാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്.
ഇപ്പോഴിതാ ഇന്ദിര ദേവി അമ്മയുടെ മരണ വാർത്ത പങ്കിട്ട് എത്തിയിരിക്കുകയാണ് ചക്കപ്പഴത്തിൽ ഇന്ദിര ദേവി അമ്മയുടെ കഥാപാത്രത്തിന്റെ മരുമകളായി എത്തിയ നടി സബീറ്റ ജോർജ്. ”ഈ അമ്മ എന്ന തീനാളം അണഞ്ഞു. ഇന്ദിര ദേവി അമ്മ സമാധാനത്തിൽ വിശ്രമിക്കൂ… ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യും”. എന്നാണ് മരണവാർത്ത പങ്കിട്ട് സബീറ്റ കുറിച്ചത്.
ALSO READ: ‘ഇഡ്ഡലി കടൈ’ ചിത്രത്തിൻ്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്
ഇന്ദിര ദേവി അസുഖ ബാധിതയായശേഷം കൃത്യമായ ഇടവേളകളിൽ സബീറ്റ സന്ദർശിക്കാൻ പോവുകയും ഏറെനേരം ഒപ്പം ചിലവഴിക്കുകയും ചെയ്യുമായിരുന്നു. കുറച്ച് ദിവസം മുമ്പും സബീറ്റ ഇന്ദിര ദേവിയെ പോയി കണ്ടിരുന്നു. ആരോഗ്യം വഷളായി തുടങ്ങിയെന്നും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇന്ദിര ദേവിയെന്നും പ്രാർത്ഥനകൾ വേണമെന്നും അന്ന് വീഡിയോ പങ്കുവെച്ച് സബീറ്റ കുറിച്ചിരുന്നു.
”നമ്മുടെ ചക്കപ്പഴത്തിലെ പ്രിയപ്പെട്ട മുത്തശ്ശിക്ക് നല്ല സുഖമില്ല. പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങളാണ്. എല്ലാവരുടെയും പ്രാർത്ഥനകൾ മാത്രമാണ് ഇനി മുത്തശ്ശിക്ക് വേണ്ടത്. എടി ലളിതേ… നിന്റെ മോളെങ്ങനെ ഇരിക്കുന്നുവെന്ന് പോലും ചോദിക്കാൻ പറ്റാതെയുള്ള ആ കിടപ്പ് കണ്ടപ്പോൾ മനസ് വല്ലാതെ വിങ്ങി. എങ്കിലും ഹൃദയങ്ങളുടെ നെടുവീർപ്പിലൂടെ ഞങ്ങൾ പറയേണ്ടതെല്ലാം പരസ്പരം പറഞ്ഞു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ്… ഞങ്ങളുടെ അവസാന ഷൂട്ടിംഗ് ദിവസം. അത് ഞങ്ങളുടെ അവസാന ഷൂട്ടിങ് ഡെയാണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അമ്മ എന്റെ സാന്നിധ്യം ആവശ്യപ്പെടുമ്പോഴെല്ലാം ഞാൻ അവിടെ ഉണ്ടാകുമെന്ന് ഞാൻ അമ്മയ്ക്ക് അന്ന് ഉറപ്പ് കൊടുത്തിരുന്നു. ഇന്ന് വരെ ഞാൻ എന്റെ വാഗ്ദാനം പാലിച്ചു അമ്മേ. നിങ്ങൾ പറയുന്നതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ സത്യസന്ധത എന്നെ പ്രചോദിപ്പിക്കുന്നു. സ്നേഹവും ചിരിയും നിറഞ്ഞ ഞങ്ങളുടെ വഴക്കുകൾ ഞാൻ എന്നേക്കും വിലമതിക്കും.” എന്നായിരുന്നു സബീറ്റ അന്ന് കുറിച്ചത്.
The post ചക്കപ്പഴത്തിലെ മുത്തശ്ശിയുടെ മരണ വാർത്ത പങ്കിട്ട് സബീറ്റ ജോർജ് appeared first on Express Kerala.









