കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയ്ക്ക് മർദനമേറ്റിട്ടില്ലെന്ന വാദം പൊളിഞ്ഞതോടെ ഇറക്കിയ താടി, മുടി ആരോപണവും പൊളിയുന്നു. ഷാഫിയുടെ മൂക്കിനു സംഭവിച്ച പൊട്ടൽ വെറും തള്ളാണെന്ന തരത്തിലുള്ള വാദം സമൂഹമാധ്യമങ്ങളിലൂടെ സിപിഎമ്മിന്റേയും ഡിവൈഎഫ്ഐയുടേയും സൈബർ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പടച്ചുവിടുന്നതിനിടെ ഇതിനു പത്രം ഓൺലൈനിലൂടെ വിശദീകരണം നൽകിയിരിക്കുകയാണ് ഷാഫിയുടെ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ ഇഎൻടി ഡോക്ടർമാർ. ഡോക്ടർമാരുടെ വിശദീകരണം ഇങ്ങനെ- പോലീസ് ആക്രമണത്തിൽ ഷാഫിയുടെ മൂക്കിന് മൂന്നു പൊട്ടലാണ് സംഭവിച്ചത്. മൂക്കിന്റെ ബോണിന് പൊട്ടൽ […]









