കോഴിക്കോട്: പുല്ലാളൂരിൽ ഇടിമിന്നലേറ്റ് വീട്ടിലിരിക്കുകയായിരുന്ന യുവതി മരിച്ചു. പരപ്പാറ ചെരചോറ സ്വദേശിനി സുനീറയാണ് (43) മരിച്ചത്. വൈകിട്ട് വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴായിരുന്നു അപകട. ഭർത്താവ്: റിയാസ്, പിതാവ്: പരേതനായ കുഞ്ഞഹമ്മദ്, മാതാവ്: നസീമ, മക്കൾ : നസ്മിയ, ജാസ്മിയ അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 22വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് […]









