തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പുളിമാത്തുള്ള വീട്ടിൽനിന്ന് സ്വർണവും പണവും കണ്ടെടുത്തതായി സൂചന. സ്വർണം കൂടാതെ ചില ഇലക്ട്രോണിക്സ് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കും. പോറ്റിയുടെ വസ്തു ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. ഇടപാടുകാരുടെ പശ്ചാത്തലവും പരിശോധിച്ച് വ്യക്തത വരുത്തും അതേസമയം ഈ വർഷം ദ്വാരപാലക ശിൽപ പാളികളിൽ സ്വർണം പൂശിയതും എസ്ഐടി അന്വേഷിക്കും. 2019 ൽ 40 വർഷത്തെ ഗാരന്റിയോടെ സ്വർണം പൂശിക്കൊണ്ടുവന്ന […]









