ബെംഗളൂരു: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വർണ, ഭൂമി ഇടപാടുകളെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ കേട്ടു ഞെട്ടിയിരിക്കുകയാണ് ശ്രീരാംപുര നിവാസികൾ. എല്ലാവരോടും ശാന്തമായും സരസമായുമാണു സംസാരിച്ചിരുന്നത്. 20 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്ന പോറ്റിയെ കുറിച്ച് ആർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. പരിചയക്കാരിൽ നിന്നു ചെറു തുകകൾ കടം വാങ്ങി ജീവിക്കുന്ന സാധു അതായിരുന്നു പരിചയക്കാർക്കിടയിൽ പോറ്റിയുടെ മേൽവിലാസം. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടർന്നാണ് താസിച്ചിരുന്ന വീടിന് എതിർഭാഗത്തെ കോത്താരി മാൻഷൻ അപ്പാർട്മെന്റിലെ ഫ്ലാറ്റിലേക്ക് […]









