മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്തു യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നിൽ മുൻവൈരാഗ്യമെന്ന് സൂചന. പ്രതി മൊയ്തീൻകുട്ടി ചാരങ്കാവ് സ്വദേശി പ്രവീണിനെയാണ് കൊലപ്പെടുത്തിയത്. അതിനു ശേഷം ഒരാളെക്കൂടി കൊല്ലാനുണ്ടെന്നു പറഞ്ഞ് മൊയ്തീൻ നടന്നു നീങ്ങിയതായി ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. ‘‘തന്നോടുവ്നനു കാടുവെട്ടുന്ന യന്ത്രം വേണമെന്ന് പറഞ്ഞു. മണ്ണുമാന്തി യന്ത്രം കിടക്കുന്ന സ്ഥലത്തെ പുല്ല് വൃത്തിയാക്കാനാണെന്നാണു പറഞ്ഞത്. പണി തുടങ്ങാറായി, പോകണമെന്നു ഞാൻ പറഞ്ഞപ്പോൾ ഇപ്പോൾ തരാമെന്നു പറഞ്ഞു. മെഷീൻ വണ്ടിയിൽ നിന്നെടുത്തു. ആ സമയം പ്രവീൺ തിരിഞ്ഞു […]









