ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന കേരളത്തിൻറെ ബഹുമാന്യനായ സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന് ബഹറിൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ സന്ദർശിച്ചു. കേരള സർക്കാർ മലയാളം മിഷൻ ൻ്റെയും ലോക കേരള സഭയുടെയും ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രവാസി മലയാളി സംഗമത്തിൽ സംബന്ധിക്കുവാൻ ആയിരുന്നു മന്ത്രിയുടെ ബഹ്റൈൻ സന്ദർശനം. മലപ്പുറം ജില്ല സാംസ്കാരിക സമന്വയത്തിന്റെയൂം അതിരില്ലാത്ത പരസ്പര സ്നേഹത്തിന്റെയും നാടാണെന്നും കേരളത്തിൻറെ സാഹിത്യ സാംസ്കാരിക ഭൂമികയിൽ മലപ്പുറത്തിൻ്റെ സംഭാവന വളരെ വില മതിക്കാൻ ആവാത്തതാണെന്നും മന്ത്രി സൗഹൃദ സംഭാഷണത്തിൽ അഭിപ്രായപ്പെട്ടു.









