Sunday, October 26, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന് യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

by News Desk
October 19, 2025
in BAHRAIN
മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന്  യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

മനാമ:ആസനമായ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഗൾഫ് പര്യടത്തിന് തുടക്കം കുറിച്ച കേരള മുഖ്യമന്ത്രിയുടെ ആദ്യപര്യടനം തന്നെ കനത്ത പരാജയമായി വിവിധ യുഡിഎഫ് കൂട്ടായ്മകൾ വിലയിരുത്തി .

ഒ.ഐ.സി.സി

മുഖ്യമന്ത്രി പ്രവാസി വിഷയങ്ങളിൽ നിന്ന് ഒളിച്ചോടിയത് ശരിയായില്ല – ഒഐസിസി.

വളരെ കൊട്ടിഘോഷിച്ചു മുഖ്യമന്ത്രി മൂന്ന് ദിവസങ്ങളിലായി നടത്തിയ ബഹ്‌റൈൻ സന്ദർശനം മൂലം പ്രവാസി സമൂഹത്തിനോ, കേരളത്തിനോ ഉണ്ടായ നേട്ടങ്ങൾ എന്താണ് എന്ന് വിശദീകരിക്കാതെ മുഖ്യമന്ത്രി മടങ്ങിയത് ശരിയായില്ല എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി ആരോപിച്ചു. കേരളത്തിന്റെ ഖജനാവിലെ പണം കൊണ്ട് വിദേശ സന്ദർശനം നടത്തുമ്പോൾ അത് കൊണ്ട് ആർക്ക്, എന്തു നേട്ടം ഉണ്ടായി എന്ന് വിശദീകരിക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. ഒഐസിസി അടക്കമുള്ള പ്രതിപക്ഷ പ്രവാസി സംഘടനകൾ മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം എതിർക്കാൻ കാരണം എട്ട് വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രഖ്യാപങ്ങളിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും നടത്തിയിരുന്നു എങ്കിൽ പ്രവാസി സമൂഹം ഒന്നിച്ച് മുഖ്യമന്ത്രിയെ സ്വീകരിക്കാൻ കാണുമായിരുന്നു. 2017 ൽ നടത്തിയ പ്രഖ്യാപനങ്ങൾ എല്ലാം ജലരേഖ ആയത് കൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്താതെ, കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നടത്തി എന്ന് അവകാശപ്പെടുന്ന പദ്ധതികളെ പറ്റി ബഹ്‌റൈനിൽ പ്രസംഗിക്കാൻ ശ്രമിച്ചത്.ഈ കൂട്ടത്തിൽ പ്രവാസികൾ പ്രവാസികളുടെ ജീവിത നിലവാരം ഉയർത്താൻ ഉള്ള പദ്ധതി ഏതാണ്. കൊറോണ കാലഘട്ടം കഴിഞ്ഞു പ്രവാസികൾ ഈയാം പാറ്റകളെ പോലെ നിൽക്കുന്ന നിൽപ്പിൽ ആണ് പിടഞ്ഞു വീണ് മരിക്കുന്നത്. വളരെ വലിയ കടങ്ങളും, പ്രതീക്ഷകളുമായി ആണ് ഓരോ ആളുകളും പ്രവാസ ലോകത്തിലേക്ക് കടന്ന് വരുന്നത്. അങ്ങനെ മരണപെടുന്ന ആളുകളെ സഹായിക്കാൻ പോലും കേരള സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതികൊണ്ട് സാധിക്കില്ല എങ്കിൽ ഈ ഇഷുറൻസ് പദ്ധതികൊണ്ട് എന്താണ് പ്രയോജനം. അസുഖങ്ങൾ വരുമ്പോൾ ചികിത്സിക്കാൻ വളരെ വലിയ തുക കൊടുത്ത് എയർടിക്കറ്റ് എടുത്ത് നാട്ടിലേക്ക് പോകുന്നതിലും നല്ലത്, ആ തുകക്ക് പ്രവാസ ലോകത്ത് ഉള്ള നല്ല ആശുപത്രിയിൽ ചികിത്സ തേടുന്നത് ആണ് നല്ലത്. വിസയുടെ കാലാവധി കഴിഞ്ഞാൽ പിന്നെ പുതുക്കാൻ സാധിക്കാത്തത്, തുടങ്ങി നിരവധി പരാതികൾ ഈ പദ്ധതിയെ പറ്റി പ്രവാസി സമൂഹത്തിന് പരാതി ഉണ്ട്.
മൂന്ന് ദിവസത്തെ സന്ദർശന സമയത്ത് നിരവധി ബിസിനസ് പ്രമുഖരെ കാണുവാൻ മുഖ്യമന്ത്രി സമയം കണ്ടെത്തി. ഇതിൽ ആരെങ്കിലും ഒരു രൂപയുടെ പദ്ധതി എങ്കിലും കേരളത്തിൽ തുടങ്ങാമെന്നോ, അല്ലെങ്കിൽ മുഖ്യമന്ത്രി ഇവരിൽ ആരോടെങ്കിലും കേരളത്തിൽ ബിസിനസ്സ് തുടങ്ങി നമ്മുടെ നാട്ടിലെ ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു കാര്യം എങ്കിലും സംസാരിച്ചോ എന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാൻ ആഗ്രഹം ഉണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് കേരളം നമ്പർ വൺ ആണെന്ന് ധരിപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി ഏറ്റവും കുറഞ്ഞത് നമ്മുടെ സർക്കാർ ആശുപത്രികളുടെ അവസ്ഥ എങ്കിലും മനസ്സിലാക്കി സംസാരിച്ചിരുന്നു എങ്ങിൽ നന്നായിരുന്നു എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം,വർക്കിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അഭിപ്രായപെട്ടു.

ഐ.വൈ.സി ഇൻ്റർനാഷണൽ

ആസന്നമായ തെരഞ്ഞെടുപ്പിൻ്റെ മറവിൽ നടത്തിയ അഭിനയ മാമാങ്കമായിരുന്നു പിണറായിയുടെ ബഹ്‌റൈൻ സന്ദർശനമെന്നും ബഹ്റൈനിലെ മലയാളി ജനാധിപത്യ മതേത്വര വിശ്വാസികൾ മലയാളി സംഗമത്തെ എതിർത്ത് തോൽപ്പിച്ചതും വാഗ്ദാനങ്ങൾ വെറും തട്ടിപ്പായിരുന്നെന്നും യുഡിഎഫ് തീരുമാനം ഏറെ ചിട്ടയോടെ നടത്തിയത് വിജയം കണ്ടുവെന്നും ഐ.വൈ.സി ഇൻ്റർനാഷണൽ സത്യം ന്യൂസിനെ അറിയിച്ചു…

കെ.എം സി .സി

കെഎംസിസി ബഹിഷ്കരണ തീരുമാനം നൂറു ശതമാനം ശരിയെന്നു തെളിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനം ബഹിഷ്കരിച്ച കെഎംസിസി ബഹ്‌റൈൻ തീരുമാനം നൂറു ശതമാനം ശരിയെന്നു തെളിഞ്ഞിരിക്കയാണ്.
ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഒരു പ്രഖ്യാപനവും നടത്താതെയാണ് രണ്ട് ദിവസം സന്ദർശനം കഴിഞ്ഞു മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്.
പി. ആർ വർക്കുകളുട കൊട്ടി ഘോഷത്തിൽ വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച മലയാളി സമൂഹം ഒരിക്കൽ കൂടി വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.
2017 ൽ ബഹ്‌റൈൻ സന്ദർശനത്തിൽ കരഘോഷങ്ങളോടെ പ്രഖ്യപ്പെട്ട പദ്ധതികളിൽ ഒന്ന് പോലും ഈ എട്ടു വർഷത്തിനുള്ളിൽ പ്രാബല്യത്തിൽ കൊണ്ട് വന്നിട്ടില്ല.
ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് പ്രവാസികൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്ന മുഖ്യമന്ത്രിയുടെ ബഹ്‌റൈനിലെ സ്വീകരണ പരിപാടിയുമായി നിസ്സഹകരിക്കാൻ കെഎംസിസി തീരുമാനിച്ചത്. തിരഞ്ഞെടുപ്പ്
രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടുള്ള സ്വീകരണ പരിപാടിയെ രാഷ്ട്രീയമായി നേരിടാനുള്ള യൂ. ഡി. എഫ് പോഷക സംഘടനകളുടെ ഒറ്റക്കെട്ടായ തീരുമാനം മൂലം പരിപാടിയുടെ സ്വീകര്യതക്ക് വൻ ഇടിവാണ് സംഭവിച്ചത്.
ഇതിൽ നിന്നു പാഠം പഠിച്ചുകൊണ്ട് ഇനിയുള്ള കാലം പ്രവാസികൾക്ക് നൽകിയ ഉറപ്പു കൾ പാലിക്കുന്നതായിരിക്കും മുഖ്യമന്ത്രിക്കും സർക്കാരിനും നല്ലത്.
കെഎംസിസി ഭാരവാഹികൾ ചൂണ്ടിക്കാട്ടി…..

ഐ.വൈ.സി സി

മുഖ്യമന്ത്രിയുടെ പ്രവാസി സംഗമം: പ്രഖ്യാപനങ്ങളില്ലാത്തത് യു.ഡി.എഫ്. ആരോപണം ശരിവെക്കുന്നു- ഐ.വൈ.സി.സി. ബഹ്‌റൈൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനവും ‘പ്രവാസി സംഗമം’ എന്ന പേരിൽ കൊട്ടിഘോഷിച്ച പരിപാടിയും വെറും പ്രഹസനമായി മാറിയെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ആരോപിച്ചു. പ്രവാസികൾക്കായി പുതിയ പദ്ധതികളോ സുപ്രധാന പ്രഖ്യാപനങ്ങളോ ഉണ്ടായില്ല. പ്രവാസി വിഷയങ്ങളിൽ കാര്യമായ അഭിപ്രായ പ്രകടനം പോലും നടത്താതെ നടത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം, അദ്ദേഹത്തിന്റെ ഗൾഫ് പര്യടനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഒരു ‘പി.ആർ. വർക്ക്’ മാത്രമാണെന്ന യു.ഡി.എഫ്. സംഘടനകളുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും ഐ.വൈ.സി.സി. ചൂണ്ടിക്കാട്ടി.
​മുൻപ് നൽകിയ വാഗ്ദാനങ്ങളിൽ എത്രയെണ്ണം നടപ്പിലാക്കി എന്ന് പറയാതിരുന്നത്, അതെല്ലാം വെറും വാക്കുകൾ മാത്രമായിരുന്നു എന്നതിന്റെ ജാള്യത കൊണ്ടാണെന്നും ഐ.വൈ.സി.സി. നേതാക്കൾ കുറ്റപ്പെടുത്തി.

ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ

കോടികൾ ചിലവിട്ട് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രി ബഹ്റൈനിൽ നടത്തിയ പര്യടനം ദുരുഹത നിറഞ്ഞതാണന്നും പ്രവാസികൾക്ക് കഴിഞ്ഞ തവണ വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഇത്തവണ മലയാളികളെ മുഷിപ്പിക്കുന്ന രീതിയിൽ നടത്തിയ നീണ്ട പ്രസംഗത്തിൽ പ്രതിഷേധിച്ച് ഒട്ടനവധി മലയാളികൾ ചടങ്ങിൽ നിന്ന് ബഹിഷ്കരിച്ച് ഇറങ്ങി പോയത് ചടങ്ങിൻ്റെ പരാജയമായി വിലയിരുത്തുന്നതായും വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ബുധനാഴ്ച എത്തുകയും സാധാരണക്കാർക്ക് മുഖ്യമന്ത്രിയെ കാണാൻ പറ്റാതെ വരികയും ഏറെ നിരാശപ്പെടുത്തി എന്നും ലീഡർ കെ. കരുണാകരൻ സ്റ്റഡി ഫോറം വാർത്താ കുറിപ്പിൽ അറിയിച്ചു.

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു

October 26, 2025
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

October 26, 2025
ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു
BAHRAIN

ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു

October 19, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു

October 19, 2025
ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു

October 19, 2025
പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ: ഡോ: ജോൺ ബ്രിട്ടാസ് എംപി
BAHRAIN

പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ: ഡോ: ജോൺ ബ്രിട്ടാസ് എംപി

October 13, 2025
Next Post
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-20-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 20 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

വിവാഹസൽക്കാരത്തിൽ-പങ്കെടുത്ത്-മടങ്ങവേ-അപകടം,-മൂന്നം​ഗ-സംഘം-സഞ്ചരിച്ച-ബൈക്ക്-ദിശതെറ്റി-10-അടി-ഉയരമുള്ള-സംരക്ഷണ-ഭിത്തിയിൽനിന്നും-പുഴയിലേക്ക്-പതിച്ചു,-യുവാവിന്-ദാരുണാന്ത്യം,-സ്ത്രീയുൾപ്പെടെ-രണ്ടുപേർ-​ഗുരുതരാവസ്ഥയിൽ

വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങവേ അപകടം, മൂന്നം​ഗ സംഘം സഞ്ചരിച്ച ബൈക്ക് ദിശതെറ്റി 10 അടി ഉയരമുള്ള സംരക്ഷണ ഭിത്തിയിൽനിന്നും പുഴയിലേക്ക് പതിച്ചു, യുവാവിന് ദാരുണാന്ത്യം, സ്ത്രീയുൾപ്പെടെ രണ്ടുപേർ ​ഗുരുതരാവസ്ഥയിൽ

സിപിഐയിൽ-വിഭാ​ഗീയത-കടുത്തതോടെ-കൂട്ടരാജി,-കടയ്ക്കലിൽ-രാജി-വച്ചവരിൽ-മുല്ലക്കര-രത്നാകരന്റെ-സഹോദരിയുൾപ്പെടെ-700-ലധികം-പാർട്ടി-അംഗങ്ങളും-200-ലധികം-അനുഭാവികളും!!-40-ൽപ്പരം-ബ്രാഞ്ച്-കമ്മിറ്റികൾ-പാർട്ടി-പ്രവർത്തനം-അവസാനിപ്പിച്ചു

സിപിഐയിൽ വിഭാ​ഗീയത കടുത്തതോടെ കൂട്ടരാജി, കടയ്ക്കലിൽ രാജി വച്ചവരിൽ മുല്ലക്കര രത്നാകരന്റെ സഹോദരിയുൾപ്പെടെ 700-ലധികം പാർട്ടി അംഗങ്ങളും 200-ലധികം അനുഭാവികളും!! 40-ൽപ്പരം ബ്രാഞ്ച് കമ്മിറ്റികൾ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു

Recent Posts

  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
  • പണി കൊടുക്കുക മാത്രമല്ല വേണ്ടിവന്നാൽ ഡാൻസും കളിക്കും അമേരിക്കൻ പ്രസിഡന്റ്!! ക്വാലാലംപുരിൽ നർത്തകർക്കൊപ്പം ചുവടുവച്ച് കാണികളെ കയ്യിലെടുത്ത് ട്രംപ്, സപ്പോർട്ട് ചെയ്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും- വീഡിയോ വൈറൽ
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രത്യേക കാപ്പിയുടെ ആരാധകനാണ്! മൻ കി ബാത്തിൽ അദ്ദേഹം പരാമർശിച്ച കോരാപുട്ട് ഹൃദയത്തിനും ഗുണം ചെയ്യും
  • രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവം; കോട്ടയത്ത് അച്ഛനും ഇടനിലക്കാരനും കസ്റ്റഡിയിൽ
  • രാജീവ് ചന്ദ്രശേഖറും കുടുംബവും ചതിച്ചത് കർഷകരെ; 6 കോടി നിക്ഷേപിച്ചു, 500 കോടി തട്ടി, കൂട്ട് നിന്ന് മന്ത്രിമാരും; ഗുരുതര ആരോപണവുമായി ഹൈക്കോടതി അഭിഭാഷകൻ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.