Thursday, March 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ: ഡോ: ജോൺ ബ്രിട്ടാസ് എംപി

by News Desk
October 13, 2025
in BAHRAIN
പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ: ഡോ: ജോൺ ബ്രിട്ടാസ് എംപി

മനാമ: കേരളത്തിന് പുറത്തുള്ള പ്രൊഫഷനലുകളായ പ്രവാസികൾ നവകേരള സൃഷ്ടിക്ക് വലിയ സംഭാവന നൽകാൻ സാധിക്കുന്നവരാണ് എന്ന് ജോൺ ബ്രിട്ടാസ് എംപി. ബഹ്‌റൈൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ഔറ ആർട്സുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നിർമ്മിതിയിൽ എക്കാലവും വലിയ പങ്ക് വഹിച്ചവരാണ് ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹം. അത് കൂടുതൽ ഫലപ്രദമായ രീതിയിൽ സംസ്ഥാനത്തിന്റെ സർവ്വതോന്മുഖ വികസനത്തിനായി ഉപയോഗപ്പെടുത്താൻ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പോലെയുള്ള കൂട്ടായ്മകളിലൂടെ സാധിക്കണെമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ റിപ്പോർട്ടർ ടി വി കൺസൾട്ടിങ് എഡിറ്റർ ഇൻ ചീഫ് ഡോ: അരുൺ കുമാർ മുഖ്യാതിഥിയായിരുന്നു. ശാസ്ത്രബോധമുള്ള ഒരു തലമുറയെ സൃഷ്ഠിച്ചെടുക്കാൻ സാധിച്ചാൽ മാത്രമേ ഒരു രാജ്യത്തിന് മുന്നോട്ടു പോകാൻ സാധിക്കൂ എന്നും, അതിനാവശ്യമായ സാമൂഹിക സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കകയാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഭരണാധികാരികൾ ചെയ്യേണ്ടത് എന്നും ഡോ: അരുൺ കുമാർ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പ്രവാസികൾക്കും ഏറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അത്തരത്തിൽ ഉള്ള കൂട്ടായ്മകൾ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പോലെ ഉണ്ടാകുന്നു എന്ന് കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം അഡ്വ: അബ്ദുള്ള ബിൻ ഖലീഫ അൽ റുമൈഹി ആശംസ പ്രസംഗം നടത്തി.

ബഹ്‌റൈൻ പ്രവാസി സമൂഹത്തിലെ വിശിഷ്ട വ്യകതിത്വങ്ങൾ ഉൾപ്പെടെ നാന്നൂറോളം പേർ പങ്കെടുത്ത പരിപാടി മലയാളി പ്രൊഫഷനുകളുടെ കുടുംബ സംഗമ വേദി കൂടിയായി മാറി. പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പ്രസിഡണ്ട് ഇ എ സലിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി കെ പി ഹരിപ്രകാശ് ആമുഖ പ്രഭാഷണം നടത്തി , മുഖ്യ രക്ഷാധികാരിയും പ്രോഗ്രാം ജനറൽ കൺവീനറുമായ പി കെ ഷാനവാസ് സ്വാഗതവും തുഷാര പ്രകാശ് നന്ദിയും പറഞ്ഞു. ബഹ്‌റൈൻ പ്രതിഭ പ്രസിഡണ്ട് ബിനുമണ്ണിൽ ആശംസ പ്രസംഗം നടത്തി. തുടർന്ന് പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറത്തിന്റെ യൂട്യൂബ് ചാനൽ ഡോ: അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു.

മലയാളി പ്രവാസികൾക്കും നാടിനും ഉപകാരപ്രദമാവുന്ന കൂടുതൽ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുവാൻ തീരുമാനം എടുത്താണ് പ്രൊഫഷണൽ മീറ്റ് സമാപിച്ചത്.

ട്രഷറർ റഫീക്ക് അബ്ദുള്ള, മറ്റു ഭാരവാഹികളായ ഷൈജു മാത്യു, അഡ്വ : ശ്രീജിത്ത്, റംഷീദ് മരക്കാർ, ഡോ . താജുദ്ദീൻ, സുഭാഷ്, റാം, സജിൻ, എം കെ ശശി, ഡോ, കൃഷ്ണ കുമാർ, ഡോ: ശിവകീർത്തി,ഷേർളി സലിം, ഷീല മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി. മനീഷ സന്തോഷ് പരിപാടികൾ നിയന്ത്രിച്ചു.

ShareSendTweet

Related Posts

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
BAHRAIN

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

March 2, 2026
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
Next Post
ആദ്യം-കിട്ടിയത്-3-ഗ്രാം,-നേരെ-പൊലീസ്-വീട്ടിലേക്ക്.!!-അമ്മയും-മകനും-എറണാകുളത്ത്-പോയി-ലഹരി-വസ്തുക്കൾ-വാങ്ങി-നാട്ടിലെത്തിച്ച്-അമിത-ലാഭത്തിൽ-വിൽക്കും;-എംഡിഎംഎയുമായി-അഭിഭാഷകയും-മകനും-പിടിയിൽ

ആദ്യം കിട്ടിയത് 3 ഗ്രാം.., നേരെ പൊലീസ് വീട്ടിലേക്ക്..!! അമ്മയും മകനും എറണാകുളത്ത് പോയി ലഹരി വസ്തുക്കൾ വാങ്ങി നാട്ടിലെത്തിച്ച് അമിത ലാഭത്തിൽ വിൽക്കും; എംഡിഎംഎയുമായി അഭിഭാഷകയും മകനും പിടിയിൽ

കേരളവും-ജപ്പാനും-കൈകോർക്കുന്നു;-‘ജപ്പാൻ-മേള-2025’;-ഒക്ടോബർ-16,-17-തീയതികളിൽ-കൊച്ചി-റമദ-റിസോർട്ടിൽ

കേരളവും ജപ്പാനും കൈകോർക്കുന്നു; ‘ജപ്പാൻ മേള 2025’; ഒക്ടോബർ 16, 17 തീയതികളിൽ കൊച്ചി റമദ റിസോർട്ടിൽ

സുരേഷ്-ഗോപിയുടെ-ഒറ്റക്കൊമ്പൻ-ലൊക്കേഷനിൽ-ജ-ജോ-പുന്നൂസ്;-ഒരാഴ്ചയായി-പാലായിൽ-ഉത്സവപ്രതീതി

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ ലൊക്കേഷനിൽ ജ ജോ പുന്നൂസ്; ഒരാഴ്ചയായി പാലായിൽ ഉത്സവപ്രതീതി

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.